- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അനധികൃത മണല് ഖനനം;ജാമ്യം ലഭിച്ച മലങ്കര കത്തോലിക്ക സഭാ വൈദികര് ഇന്ന് മോചിതരാകും
ഇന്ന് തിരുനല്വേലി കോടതിയില് ബോണ്ട് കെട്ടി വച്ചതിന് ശേഷമാകും വൈദികര് പുറത്തിറങ്ങുക

പത്തനംതിട്ട: അനധികൃത മണല് ഖനന കേസില് ജാമ്യം ലഭിച്ച മലങ്കര കത്തോലിക്ക സഭാ വൈദികര് ഇന്ന് മോചിതരാകും.ഇന്നലെ മദ്രാസ് ഹൈക്കോടതി മധുര ബഞ്ച് വൈദികര്ക്ക് ജാമ്യം അനുവദിച്ചു.ഇന്ന് തിരുനല്വേലി കോടതിയില് ബോണ്ട് കെട്ടി വച്ചതിന് ശേഷമാകും വൈദികര് പുറത്തിറങ്ങുക.ബിഷപ് സാമുവല് മാര് ഐറേനിയോസും ഫാദര് ജോസ് ചാമക്കാലയും തിരുനല്വേലി മെഡിക്കല് കൊളജിലും മറ്റ് നാല് വൈദികര് നാങ്കുനേരി ജയിലിലുമാണ്.
മലങ്കര കത്തോലിക്കാ സഭയുടെ പത്തനംതിട്ട ബിഷപ്പ് സാമുവല് മാര് ഐറേനിയോസ്, വികാരി ജനറല് ഷാജി തോമസ് മണിക്കുളം, പുരോഹിതന്മാരായ ജോര്ജ് സാമുവല്, ഷാജി തോമസ്, ജിജോ ജെയിംസ്, ജോര്ജ് കവിയല് എന്നിവരെ െ്രെകംബ്രാഞ്ച് കുറ്റാന്വേഷണ വിഭാഗം തിരുനല്വേലി യൂണിറ്റാണ് അറസ്റ്റ് ചെയ്തത്.തിരുനെല്വേലിയില് താമരഭരണി പുഴയോരത്ത് അനധികൃത മണല്ഖനനം നടത്തിയെന്നായിരുന്നു കേസ്. സിറോ മലങ്കര സഭയുടെ 300 ഏക്കര് ഭൂമയില് മണല് ഖനനം നടത്തിയതിനെതിരേ മദ്രാസ് ഹൈക്കോടതി നിര്ദേശപ്രകാരമാണ് വൈദികരെ അറസ്റ്റ് ചെയ്തത്. പാട്ടക്കാരനാണ് മണല് ഖനനം നടത്തിയതെന്നാണ് സഭയുടെ നിലപാട്. പാട്ടക്കാരനായ മാനുവല് ജോര്ജിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
മൂന്ന് വര്ഷത്തിലേറെ പഴക്കമുള്ള കേസില് അന്വേഷണം നടന്നുവരികയായിരുന്നു.നാട്ടുകാരുടേയും പരിസ്ഥിതി പ്രവര്ത്തകരുടേയും പരാതിയെത്തുടര്ന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് കേസ് കഴിഞ്ഞ വര്ഷം െ്രെകംബ്രാഞ്ചിന് വിട്ടിരുന്നു. ചോദ്യം ചെയ്യാന് തിരുനെല്വേലിയിലേക്ക് വിളിച്ച് വരുത്തിയ ബിഷപ്പിനേയും വൈദികരേയും െ്രെകംബ്രാഞ്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ഭൂമി പാട്ടത്തിനെടുത്തയാളാണ് നിയമ വിരുദ്ധ ഖനനത്തിന് പിന്നിലെന്ന് മലങ്കര സഭ പത്തനംതിട്ട രൂപത വാര്ത്താക്കുറപ്പിലൂടെ അറിയിച്ചിരുന്നു. ഭൂമിയുടെ യഥാര്ത്ഥ ഉടമകളെന്ന നിലയിലാണ് ഇവര്ക്കെതിരേയുള്ള നടപടി. കൊവിഡ് കാരണം കഴിഞ്ഞ രണ്ട് വര്ഷമായി സഭാ അധികാരികള്ക്ക് സ്ഥലം സന്ദര്ശിക്കാന് കഴിഞ്ഞിരുന്നില്ല. മാനുവല് ജോര്ജിനെതിരെ നിയമ നടപടി തുടങ്ങിയെന്നും സഭ അറിയിച്ചു.
RELATED STORIES
കന്നുകാലികളെ കൊണ്ടുപോവുന്ന വാഹനങ്ങളെ പശുഗുണ്ടകള് ആക്രമിക്കുന്നത്...
9 Aug 2025 4:05 AM GMTമുസ്ലിം ട്രക്ക് ഡ്രൈവറെ കന്വാരിയ യാത്രക്കാര് മര്ദ്ദിച്ചു കൊന്നു
9 Aug 2025 3:37 AM GMT31 കുപ്പി വെളിച്ചെണ്ണ മോഷ്ടിച്ചയാള് അറസ്റ്റില്
9 Aug 2025 3:04 AM GMTഅമ്പിളിയുടെ കൊലപാതകം; ഭര്ത്താവും പെണ്സുഹൃത്തും കുറ്റക്കാര്;...
9 Aug 2025 2:55 AM GMTവെറ്റിനറി കോളേജ് വിദ്യാർഥി സിദ്ധാർത്ഥന്റെ മരണം: കുടുംബത്തിന്...
9 Aug 2025 2:27 AM GMTതലപ്പുഴ കാട്ടരിക്കുന്നു പാലം പുതുക്കി പണിയുക - ആക്ഷൻ കമ്മിറ്റി
9 Aug 2025 2:02 AM GMT