Latest News

പ്ലസ്ടു വിദ്യാര്‍ഥിയില്‍ നിന്ന് പിഴയായി 2000 വാങ്ങി 500 രൂപയുടെ രസീത് നല്‍കി; സിപിഒ അരുണ്‍ ശശിയെ സസ്‌പെന്റ് ചെയ്തു

ബലിയിടാന്‍ പോയ പ്ലസ്ടു വിദ്യാര്‍ഥിയില്‍ നിന്ന് പിഴയായി 2000 രൂപ വാങ്ങിയ ശേഷം 500 രൂപയുടെ രസീത് നല്‍കി സംഭവത്തിലാണ് സിപിഓ അരുണ്‍ ശശിയെ സിറ്റി പോലിസ് കമ്മിഷ്ണര്‍ സസ്‌പെന്റ് ചെയതത്

പ്ലസ്ടു വിദ്യാര്‍ഥിയില്‍ നിന്ന് പിഴയായി 2000 വാങ്ങി 500 രൂപയുടെ രസീത് നല്‍കി; സിപിഒ അരുണ്‍ ശശിയെ സസ്‌പെന്റ് ചെയ്തു
X

തിരുവനന്തപുരം: ബലിയിടാന്‍ പോയ പ്ലസ്ടു വിദ്യാര്‍ഥിയില്‍ നിന്ന് പിഴയായി 2000 രൂപ വാങ്ങി 500 രൂപയുടെ രസീത് നല്‍കി സംഭവത്തില്‍ സിപിഓ അരുണ്‍ ശശിയെ സസ്‌പെന്റ് ചെയ്തു. സിറ്റി പോലിസ് കമ്മിഷ്ണറാണ് നടപടിയെടുത്തത്. ഡ്യൂറ്റിയിലുണ്ടായിരുന്ന സി ഐക്കെതിരേ വകുപ്പ് തല അന്വേഷണം നടത്താനും കമ്മിഷണര്‍ ഉത്തരവിട്ടു.

നേരത്തെ സമയം വാങ്ങിയ ശേഷം ശ്രീകാര്യത്തെ ക്ഷേത്രത്തിലേക്ക് മാതാവുമായി വാഹനത്തില്‍ തിരിച്ച ശ്രീകാര്യം സ്വദേശി പ്ലസ് ടു വിദ്യാര്‍ഥി നവീനില്‍ നിന്നാണ് പോലിസ് പിഴയീടാക്കിയത്.

ശ്രീകാര്യം ജങ്ഷനില്‍ വച്ച് സിപിഒയുടെ നേതൃത്വത്തിലുള്ള പോലിസ്, ലോക് ഡൗണ്‍ ദിവസമായതിനാല്‍ ബലിയിടാന്‍ പോകാനാവില്ലെന്നും പറഞ്ഞു. തിരികെ പോകാം എന്നറിയിച്ച വിദ്യാര്‍ഥിയെ, 2000 രൂപ പിഴയടച്ചേ പോകാന്‍ കഴിയൂ എന്നു പോലിസ് വാശി പിടിച്ചു. കൈയ്യില്‍ ഇപ്പോള്‍ പണമില്ലെമില്ലെന്നും പിന്നീട് അടയ്ക്കാമെന്നും വിവേക് അറിയിച്ചു. എന്നാല്‍, ഇപ്പോള്‍ തന്നെ പണം നല്‍കണമെന്ന് പോലിസ് വാശി പിടിച്ചതോടെ, അടുത്ത എടിഎം കൗണ്ടറില്‍ നിന്ന് 2000 രൂപ എടുത്തു നല്‍കി.

പണം നല്‍കിയ ശേഷം ലഭിച്ച രസീല്‍ 500 രൂപ കൈപ്പറ്റി എന്നാണ് രേഖപ്പെടുത്തിയത്.

Next Story

RELATED STORIES

Share it