Latest News

ഇളയരാജയുടെ ചിത്രങ്ങള്‍ അനുവാദമില്ലാതെ എവിടെയും ഉപയോഗിക്കരുത്: ഹൈക്കോടതി

ഇളയരാജയുടെ ചിത്രങ്ങള്‍ അനുവാദമില്ലാതെ എവിടെയും ഉപയോഗിക്കരുത്: ഹൈക്കോടതി
X

കൊച്ചി: പ്രശസ്ത സംഗീത സംവിധായകന്‍ ഇളയരാജയ്ക്ക് മദ്രാസ് ഹൈക്കോടതിയുടെ അനുകൂലവിധി. ഫേസ്ബുക്ക്, എക്‌സ്, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ തന്റെ അനുവാദമില്ലാതെ തന്റെ ഫോട്ടോ ഉപയോഗിക്കുന്നതിനെതിരേ നല്‍കിയ ഹരജിയിലാണ് ഇടക്കാല വിധി. ജസ്റ്റിസ് എന്‍ സെന്തില്‍ കുമാറാണ് വിധി പുറപ്പെടുവിച്ചത്.

തന്റെ വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാണ് ഇളയരാജ ഹരജിയില്‍ ആവശ്യപ്പെട്ടത്. തന്റെ ചിത്രങ്ങളോ അതിനു സമാനമായ എഐ ചിത്രങ്ങളോ തെറ്റിദ്ധാരണ പരത്തുന്ന രൂപത്തില്‍ സാമ്പത്തിക ലാഭത്തിനായി ഉപയോഗിക്കുന്നുണ്ടെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ ആവശ്യമെന്നും ഹരജിയില്‍ പറഞ്ഞു. കേസില്‍ അടുത്ത വാദം കേള്‍ക്കുന്നത് വരെ ഇടക്കാല ഉത്തരവ് പ്രാബല്യത്തില്‍ ഉണ്ടായിരിക്കും.

Next Story

RELATED STORIES

Share it