Latest News

ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചുകൊണ്ട് ഇഫ്താര്‍ വിരുന്ന്: പരപ്പനങ്ങാടിയില്‍ 40 പേര്‍ക്കെതിരെ കേസെടുത്തു

ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചുകൊണ്ട് ഇഫ്താര്‍ വിരുന്ന്: പരപ്പനങ്ങാടിയില്‍ 40 പേര്‍ക്കെതിരെ കേസെടുത്തു
X

പരപ്പനങ്ങാടി: ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചുകൊണ്ട് പരപ്പനങ്ങാടിയിലെ റിസോര്‍ട്ടില്‍ ഇഫ്താര്‍ വിരുന്നൊരുക്കിയ 40 പേര്‍ക്കെതിരെ പരപ്പനങ്ങാടി പോലിസ് കേസെടുത്തു.

പരപ്പനങ്ങാടി സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട ഉള്ളണം, എടത്തിരിക്കടവ് ഭാഗത്ത് സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള അനധികൃത റിസോര്‍ട്ടില്‍ ഏര്‍പ്പാട് ചെയ്തിരുന്ന ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കാനെത്തിയവര്‍ക്കെതിരേയാണ് കേസെടുത്തത്. റിസോര്‍ട്ട് ഉടമ ഷാഫിയുടെ പേരിലും കേസുണ്ട്.

ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിനും അറിഞ്ഞുകൊണ്ട് സാംക്രമിക രോഗങ്ങള്‍ പകരുന്നതിന് ഇടയാക്കിയ പ്രവൃത്തി ചെയ്തതിന് കേരള എപിഡെമിക് ഓര്‍ഡിനന്‍സ് പ്രകാരവുമാണ് കേസെടുത്തത്.

നിലവില്‍ പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ എല്ലാ വാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണ്‍കള്‍ ആണ്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടിനെതിരെയും പ്രതികളുടെ പേരിലും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it