Latest News

ഐഎഫ്എഫ്‌കെ: വേദി വികേന്ദ്രീകരണത്തെ പിന്തുണച്ച് എന്‍എസ് മാധവന്‍

ഐഎഫ്എഫ്‌കെ: വേദി വികേന്ദ്രീകരണത്തെ പിന്തുണച്ച് എന്‍എസ് മാധവന്‍
X

തിരുവനന്തപുരം: കൊവിഡ് സാഹചര്യത്തില്‍ തിരുവനന്തപുരത്തു നടക്കുന്ന കേരള അന്ത്രാരാഷ്ട്ര ചലച്ചിത്രോല്‍വസത്തിന്റെ വേദി വിവിധ നഗരങ്ങളിലേക്ക് മാറ്റുന്നതിനെ അനുകൂലിച്ച് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍. സ്ഥിരം വേദിയായ തിരുവന്തപുരത്തുനിന്ന് മറ്റ് ജില്ലാ ആസ്ഥാനങ്ങളിലേക്ക് മാറ്റി വികേന്ദ്രീകരിക്കുന്നത് കൊവിഡ് സമയത്ത് സ്വീകരിക്കാവുന്ന നയമാണെന്നും എല്ലായിടത്തും നല്ല സിനിമകള്‍ പ്രദര്‍ശിപ്പിക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

തിരുവനന്തപുരത്തുനിന്ന് വേദി മാറ്റാനുള്ള ചലച്ചിത്ര അക്കാദമിയുടെ തീരുമാനത്തിനെതിരേ നിരവധി പേര്‍ രംഗത്തുവന്നിരുന്നു. വലിയ മേള നടത്തുമ്പോള്‍ കൊവിഡ് വ്യാപനത്തിന് സാധ്യതയുണ്ടെന്നും അതുകൊണ്ട് വികേന്ദ്രീകരിക്കുകയാണെന്നും സാംസ്‌കാരിക മന്ത്രി എ കെ ബാലനും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലും പറഞ്ഞിരുന്നു. ഇതിനെതിരേയാണ് പലരും രംഗത്തുവന്നത്.

അതേസമയം തിരുവനന്തപുരത്തുനിന്ന് മാറ്റുന്നതിനെ അനുകൂലിക്കുന്നവരുമുണ്ട്. തിരുവന്തപുരത്തുനിന്ന് മാറ്റുന്നത് താല്‍ക്കാലികമാണെന്നും കൊവിഡ് സാഹചര്യം മാറിയാല്‍ മേള തിരുവനന്തപുരത്ത് തിരിച്ചെത്തുമെന്നും എ കെ ബാലന്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it