Latest News

സംസ്ഥാനസര്‍ക്കാരുകള്‍ ആഗോള വിപണിയില്‍ നിന്ന് കൊവിഡ് വാക്‌സിന്‍ വാങ്ങണമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ പിന്നെ എന്തിന്; ബിജെപിക്കെതിരേ ഡല്‍ഹി ഉപമുഖ്യമന്ത്രി

സംസ്ഥാനസര്‍ക്കാരുകള്‍ ആഗോള വിപണിയില്‍ നിന്ന് കൊവിഡ് വാക്‌സിന്‍ വാങ്ങണമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ പിന്നെ എന്തിന്; ബിജെപിക്കെതിരേ ഡല്‍ഹി ഉപമുഖ്യമന്ത്രി
X

ന്യൂഡല്‍ഹി: ആഗോള വിപണയില്‍ നിന്ന് സംസ്ഥാന സര്‍ക്കാരുകള്‍ കൊവിഡ് വാക്‌സിന്‍ വാങ്ങണമെങ്കില്‍ രാജ്യത്ത് കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യമെന്താണെന്ന വിമര്‍ശനവുമായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനിഷ് സിസോദിയ. ഡല്‍ഹി സര്‍ക്കാര്‍ ആഗോള വിപണയില്‍നിന്ന് വാക്‌സിനുവേണ്ടി ടെന്റര്‍ ക്ഷണിക്കണമായിരുന്നുവെന്ന് കുറ്റപ്പെടുത്തിയ ബിജെപിയോട് പ്രതികരിക്കുകയായിരുന്നു സിസോദിയ.

ഡല്‍ഹിയോട് ഇങ്ങനെ ആവശ്യപ്പെടുന്നതിന്റെ അര്‍ത്ഥം രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും കൊവിഡ് വാക്‌സിനുവേണ്ടി അന്താരാഷ്ട്ര വിപണിയില്‍നിന്ന് ടെന്റര്‍ വിളിക്കണമെന്നായിരുന്നോ എന്ന് സിയോദിയ ചോദിച്ചു.

ചൊവ്വാഴ്ച വൈകീട്ട് നടത്തിയ വെര്‍ച്വല്‍ വാര്‍ത്താ സമ്മേളനത്തിലാണ് സിസോദിയയുടെ പ്രതികരണം.

എന്താണ് കേന്ദ്ര സര്‍ക്കാരിനെക്കൊണ്ട് പ്രയോജനം? സംസ്ഥാനങ്ങളോട് അന്താരാഷ്ട്രവിപണിയെ ആശ്രയിക്കാന്‍ പറയാന്‍ ബിജെപിക്ക് നാണമില്ലേയെന്ന് അദ്ദേഹം പരിഹസിച്ചു. വാക്‌സിനുവേണ്ടി സംസ്ഥാനങ്ങളോട് അന്താരാഷ്ട്ര വിപണിയിലേക്ക് പോകാന്‍ ആവശ്യപ്പെടുന്ന 70 വര്‍ഷത്തിനിടയുലുണ്ടായ ആദ്യ കേന്ദ്ര സര്‍ക്കാരാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it