Latest News

ദേവഗൗഡയ്ക്ക് 28 മക്കളുണ്ടായിരുന്നെങ്കില്‍ 28 സീറ്റുകളിലും മത്സരിപ്പിക്കും: ജെഡിഎസ് നേതാവിനെ പരിഹസിച്ച് ബിജെപി നേതാവ്

ദേവഗൗഡ മക്കള്‍രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്നതിനെതിരേയായിരുന്നു ബിജെപി നേതാവിന്റെ പരിഹാസം.

ദേവഗൗഡയ്ക്ക് 28 മക്കളുണ്ടായിരുന്നെങ്കില്‍  28 സീറ്റുകളിലും മത്സരിപ്പിക്കും:  ജെഡിഎസ് നേതാവിനെ പരിഹസിച്ച് ബിജെപി നേതാവ്
X

ശിവമോഗ: ജെഡിഎസ് അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവഗൗഡയ്‌ക്കെതിരേ പരിഹാസവുമായി ബിജെപി നേതാവ്. ദേവഗൗഡയ്ക്ക് 28 മക്കള്‍ ഉണ്ടായിരുന്നെങ്കില്‍ പൊതു തിരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ മൊത്തം സീറ്റുകളായ 28ലും അവസരം നല്‍കുമായിരുന്നെന്നാണ് ബിജെപി നേതാവ് കെസ് ഈശ്വരപ്പ പറഞ്ഞത്. ദേവഗൗഡ മക്കള്‍രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്നതിനെതിരേയായിരുന്നു ബിജെപി നേതാവിന്റെ പരിഹാസം.

ദേവഗൗഡ നിലവില്‍ എംപിയാണ്. അദ്ദേഹത്തിന്റെ മകനായ എച്ച്ഡി കുമാരസ്വാമി കര്‍ണാടക മുഖ്യമന്ത്രിയാണ്. മറ്റൊരു മകന്‍ കാബിനറ്റ് മന്ത്രിയാണ്. രണ്ടു കൊച്ചു മക്കളും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടെന്നും അദ്ദേഹം പരിഹസിച്ചു. പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്നുണ്ടാക്കിയ മഹാസഖ്യത്തെയും ഈശ്വരപ്പ കളിയാക്കി.

മഹാസഖ്യം തകര്‍ന്നടിഞ്ഞിരിക്കുകയാണ്. മായാവതി ഇപ്പോള്‍ സഖ്യത്തിലില്ല. അഖിലേഷ് യാദവും ആം ആദ്മി പാര്‍ട്ടിയും സഖ്യത്തില്‍ നിന്നും പുറത്ത് വന്നു. മറ്റാരെങ്കിലും സഖ്യത്തിന്റെ ഭാഗമാകാന്‍ വരുമോ എന്ന് കണ്ടറിയാം. ബി.ജെ.പിക്കാകട്ടെ ദിവസം ചെല്ലുന്തോറും ശക്തി കൂടി വരികയുമാണെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ഘട്ടങ്ങളായാണ് കര്‍ണാടകത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. 14 സീറ്റുകളില്‍ ഏപ്രില്‍ 18നും ബാക്കിയുള്ള 14 സീറ്റുകളില്‍ ഏപ്രില്‍ 23നുമാണ് വോട്ടെടുപ്പ്.

Next Story

RELATED STORIES

Share it