Latest News

ഇന്ത്യയില്‍ 2 കോടി കൊവിഡ് പരിശോധനകള്‍ പൂര്‍ത്തിയാക്കിയതായി ഐസിഎംആര്‍

ഇന്ത്യയില്‍ 2 കോടി കൊവിഡ് പരിശോധനകള്‍ പൂര്‍ത്തിയാക്കിയതായി ഐസിഎംആര്‍
X

ന്യൂഡല്‍ഹി: ഈ വര്‍ഷം ജനുവരി മുതല്‍ ഇന്ത്യയില്‍ 2 കോടി കൊവിഡ് പരിശോധനകള്‍ പൂര്‍ത്തിയായി. ഞായറാഴ്ച 3,81,027 പരിശോധനകളാണ് നടന്നത്.

ഇന്ത്യയിലെ വിവിധ ലാബുകളിലായി ഇതുവരെ 2,02,02,858 പരിശോധനകള്‍ നടന്നതായി ഐസിഎംആര്‍ അറിയിച്ചു.

'' ഞായറാഴ്ചയിലെ 3,81,027 പരിശോധനകളടക്കം ആഗസ്റ്റ് 2 വരെ രാജ്യത്ത് 2,02,02,858 കൊവിഡ് പരിശോധനകള്‍ നടന്നു''- ഐസിഎംആര്‍ ട്വീറ്റ് ചെയ്തു.

കൊവിഡ് പരിശോധനയുടെ എണ്ണം രോഗനിര്‍ണയത്തില്‍ മാത്രമല്ല, രോഗവ്യാപനം നിയന്ത്രിക്കുന്നതിലും വലിയ പങ്കുവഹിക്കുന്നുവെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. ജനസംഖ്യാനുപാതികമായി നോക്കിയാല്‍ ലോകത്ത് ഏറ്റവും കുറവ് പരിശോധനകള്‍ നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.

ഇന്ത്യയില്‍ ഇതുവരെ 18 ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 52,972 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 771 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു.

രാജ്യത്ത് ഇതുവരെയുളള കൊവിഡ് ബാധിതരുടെ എണ്ണം 18,03,696 ആണ്. അതില്‍ സജീവ രോഗികള്‍ 5,79,357 ആണ്. 11,86,203 പേര്‍ രോഗമുക്തി നേടി. 38,135 പേര്‍ മരിച്ചു.

Next Story

RELATED STORIES

Share it