Cricket

വനിതാ ലോകകപ്പില്‍ ബംഗ്ലാദേശിന് കന്നിജയം; പാകിസ്താന് തുടര്‍ച്ചയായ നാലാം തോല്‍വി

ഫാത്തിമാ ഖത്തൂന് ബംഗ്ലാദേശിനായി മൂന്നും റുമാന രണ്ടും വിക്കറ്റ് നേടി.

വനിതാ ലോകകപ്പില്‍ ബംഗ്ലാദേശിന് കന്നിജയം; പാകിസ്താന് തുടര്‍ച്ചയായ നാലാം തോല്‍വി
X


ഹാമില്‍ട്ടണ്‍: ഐസിസി വനിതാ ലോകകപ്പ് ഏകദിന ക്രിക്കറ്റില്‍ ബംഗ്ലാദേശിന് ചരിത്ര ജയം. ആദ്യമായി ലോകകപ്പിനിറങ്ങിയ ബംഗ്ലാദേശ് പാകിസ്താനെ ഒമ്പത് റണ്‍സിനാണ് തോല്‍പ്പിച്ചത്. പാകിസ്താന്റെ ടൂര്‍ണ്ണമെന്റിലെ നാലാം തോല്‍വിയാണ്. നിശ്ചിത ഓവറില്‍ ബംഗ്ലാദേശ് വനിതകള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സ് നേടിയിരുന്നു. മറുപടി ബാറ്റിങില്‍ സിദ്രാ അമീന്റെ സെഞ്ചുറി മികവില്‍ പാകിസ്താന് 225 റണ്‍സ് മാത്രമേ നേടാനായുള്ളൂ. ഒമ്പത് വിക്കറ്റ് നഷ്ടപ്പെട്ട പാകിസ്താന്റെ തുടക്കം മികച്ചതായിരുന്നു. മൂന്നിന് 183 എന്ന നിലയില്‍ നിന്നായിരുന്ന പാകിസ്താന്റെ തകര്‍ച്ച. തുടര്‍ന്ന് അഞ്ച് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ അഞ്ച് വിക്കറ്റാണ് അവര്‍ക്ക് നഷ്ടമായത്. ഫാത്തിമാ ഖത്തൂന് ബംഗ്ലാദേശിനായി മൂന്നും റുമാന രണ്ടും വിക്കറ്റ് നേടി.




Next Story

RELATED STORIES

Share it