Latest News

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി
X

തിരുവനന്തപുരം: ഉദ്യോഗസ്ഥ തലപ്പത്ത് അഴിച്ചുപണി നടത്തി സര്‍ക്കാര്‍. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരായ കെ ആര്‍ ജ്യോതിലാല്‍, ബിശ്വനാഥ് സിന്‍ബ, പുനീത് കുമാര്‍, കേശവേന്ദ്ര കുമാര്‍, മിര്‍ മുഹമ്മദ് അലി, ഡോ.എസ് ചിത്ര, അദീല അബ്ദുള്ള തുടങ്ങിയവരെയാണ് വിവിധ ചുമതലകളില്‍ മാറ്റി നിയമിച്ചത്. ബിജു പ്രഭാകര്‍ വിരമിച്ചതിനെ തുടര്‍ന്ന് മിര്‍ മുഹമ്മദ് അലിയെ കെഎസ്ഇബി ചെയര്‍മാനായി നിയമിച്ചു. കെ ആര്‍ ജ്യോതിലാലിനെ പൊതുഭരണ വകുപ്പില്‍ നിന്ന് ധനവകുപ്പിലേക്ക് മാറ്റി. ബിശ്വനാഥ് സിന്‍ഹയ്ക്ക് വനം വകുപ്പ് അധിക ചുമതല നല്‍കി. അഡീഷണല്‍ ചീഫ് സെക്രട്ടറി പുനീത് കുമാറിനെ തദ്ദേശ സ്വയംഭരണ വകുപ്പിലേക്ക് മാറ്റി. കേശവേന്ദ്രകുമാര്‍ ധനവകുപ്പ് സെക്രട്ടറിയാകും. ഡോ.എസ്.ചിത്രയെ ധനവകുപ്പില്‍ നിന്ന് തദ്ദേശ സ്വയംഭരണ വകുപ്പിലേക്കാണ് മാറ്റിയത്. അദീല അബ്ദുള്ളയെ വനിതാ ശിശു ക്ഷേമ വകുപ്പിന്റെ ചുമതലയില്‍ നിന്ന് മാറ്റിയിട്ടുണ്ട്.

Next Story

RELATED STORIES

Share it