- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അമിത് ഷാ കള്ളം പറയുന്നു; താന്‍ തടവിലെന്ന് ഫാറൂഖ് അബ്ദുല്ല
അമിത് ഷാ കള്ളം പറയുകയാണ്. താന്‍ തടവിലാണെന്നും ആഭ്യന്തര മന്ത്രി ഇങ്ങനെ കള്ളം പറയുന്നതില്‍ ദുഃഖം തോന്നുന്നുവെന്നും ഫാറൂഖ് അബ്ദുല്ല ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു
ന്യൂഡല്‍ഹി: നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ലയെ തടവില്‍ വയ്ക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ തള്ളി ഫാറൂഖ് അബ്ദുല്ല രംഗത്ത്. അമിത് ഷാ കള്ളം പറയുകയാണ്. താന്‍ തടവിലാണെന്നും ആഭ്യന്തര മന്ത്രി ഇങ്ങനെ കള്ളം പറയുന്നതില്‍ ദുഃഖം തോന്നുന്നുവെന്നും ഫാറൂഖ് അബ്ദുല്ല ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു. കശ്മീര്‍ വിഭജന ബില്ലും പ്രത്യേക പദവി റദ്ദാക്കുന്ന ഉത്തരവും അമിത് ഷാ ലോക്‌സഭയില്‍ അവതരിപ്പിക്കവെ ഡിഎംകെ എംപി ടി ആര്‍ ബാലുവും ദയാനിധിമാരനുമാണ് ഫാറൂഖ് അബ്ദുള്ള എവിടെയാണെന്ന് ചോദിച്ചത്. തുടർന്നാണ് ഫാറൂഖ് അബ്ദുല്ലയെ തടവില്‍ വെക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം സ്വന്തം ഇഷ്ടപ്രകാരം വീട്ടിലിരിക്കുകയാണെന്നും അമിത് ഷാ പറഞ്ഞത്. നേരത്തെ, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഫാറൂഖ് അബ്ദുള്ള എവിടെയാണ് ഉള്ളതെന്ന് ചോദിച്ചിട്ടുണ്ട്. മെഹബൂബ മുഫ്തിയെയും ഒമര്‍ അബ്ദുള്ളയെയും കുറിച്ച് ആര്‍ക്കുമറിയില്ല. അവരെ ഒറ്റപ്പെടുത്തരുത്. തീവ്രവാദികളല്ല അവര്‍. ജനാധിപത്യ താല്‍പര്യം അനുസരിച്ച് അവരെ വിട്ടയക്കണമെന്നും മമത പറയുന്നു. കശ്മീര്‍ വിഷയത്തില്‍ പ്രശ്‌നങ്ങള്‍ ഗുരുതരമാകുന്നതിനിടെ പാര്‍ലമെന്റില്‍ കശ്മീരിലെ നേതാക്കളുടെ അറസ്റ്റിനെതിരേ സര്‍ക്കാരിനെതിരെ കൂടുതല്‍ ചോദ്യങ്ങളുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.
RELATED STORIES
മെസി ഇല്ലെങ്കിലും പ്രശ്നമില്ല, ടീമില്‍ പ്രതിഭാധനരായ നിരവധി...
11 Jun 2025 6:24 AM GMTലോകകപ്പ് യോഗ്യത ഉറപ്പിച്ച് ബ്രസീലും ഇക്വഡോറും; ഉറുഗ്വെയ്ക്കും...
11 Jun 2025 5:51 AM GMTലോകകപ്പ് യോഗ്യത; ഇറ്റലിക്കും ക്രൊയേഷ്യക്കും ബെല്‍ജിയത്തിനും ജയം
10 Jun 2025 6:25 AM GMTനേഷന്‍സ് ലീഗ് ഫൈനല്‍; ഗോളുകളും പെനാല്‍റ്റി ഷൂട്ടൗട്ടുകളും ...
9 Jun 2025 5:50 AM GMTയുവേഫാ നേഷന്‍സ് ലീഗ് കിരീടം പോര്‍ച്ചുഗലിന്; സ്പാനിഷ് യുവനിരയെ...
9 Jun 2025 5:15 AM GMTഅര്‍ജന്റീന ഫുട്ബോള്‍ ടീം കേരളത്തിലെത്തുമെന്ന് കായികമന്ത്രിയുടെ...
6 Jun 2025 6:32 PM GMT