Latest News

ഭാര്യയേയും കാമുകനെയും കൊലപ്പെടുത്തി തലകളുമായി ഭര്‍ത്താവ് ജയിലില്‍ കീഴടങ്ങി

ഭാര്യയേയും കാമുകനെയും കൊലപ്പെടുത്തി തലകളുമായി ഭര്‍ത്താവ് ജയിലില്‍ കീഴടങ്ങി
X

ചെന്നൈ: ഭാര്യയെയും കാമുകനെയും കൊലപ്പെടുത്തി തലകളുമായി സെന്‍ട്രല്‍ ജയിലിലെത്തി കീഴടങ്ങി കര്‍ഷകന്‍. തമിഴ്നാട്ടിലെ കള്ളക്കുറിച്ചി മലൈക്കോട്ടം സ്വദേശി കൊളഞ്ചി(60)യാണ് ഭാര്യ ലക്ഷ്മി(47)യെയും കാമുകന്‍ തങ്കരാജിനെ(55)യും കൊലപ്പെടുത്തിയത്.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. വീടിന്റെ ടെറസില്‍ ലക്ഷ്മിയെയും തങ്കരാജിനെയും കണ്ട കൊളഞ്ചി അരിവാളെടുത്ത് ഇരുവരെയും വെട്ടിക്കൊല്ലുകയായിരുന്നു. വെട്ടിയെടുത്ത തലകള്‍ സഞ്ചിയിലാക്കി മൂന്നര മണിക്കൂര്‍ ബസില്‍ യാത്രചെയ്താണ് കൊളഞ്ചി വെല്ലൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിയത്. വീടിനു മുകളില്‍ തലയില്ലാത്ത മൃതദേഹങ്ങള്‍ കണ്ടെത്തിയ പോലിസ് അന്വേഷണം തുടങ്ങുമ്പോഴേക്കും കൊളഞ്ചി കീഴടങ്ങിയിരുന്നു. വെല്ലൂരില്‍ അറസ്റ്റിലായ കൊളഞ്ചിയെ അന്വേഷണത്തിനായി കള്ളക്കുറിച്ചിയിലെത്തിച്ചു.

കൂലിപ്പണിക്കാരനായ തങ്കരാജുമായി ലക്ഷ്മിക്ക് നേരത്തേ അടുപ്പമുണ്ടായിരുന്നതായി പോലിസ് പറഞ്ഞു. ഇതിനെതിരേ കൊളഞ്ചി പലതവണ ലക്ഷ്മിക്ക് മുന്നറിയിപ്പു നല്‍കിയതാണ്. അത് അവഗണിച്ച് ലക്ഷ്മി കാമുകനൊപ്പം പോയതാണ് കൊലപാതകത്തിനു കാരണം. ഇരുവര്‍ക്കും മൂന്നു മക്കളാണുള്ളത്. മൂത്ത മകളുടെ വിവാഹം കഴിഞ്ഞു. രണ്ടുപേര്‍ വിദ്യാര്‍ഥികളാണ്.

Next Story

RELATED STORIES

Share it