Latest News

ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി; ഭര്‍ത്താവ് അറസ്റ്റില്‍

ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി; ഭര്‍ത്താവ് അറസ്റ്റില്‍
X

ഹൈദരാബാദ്: ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഹൈദരാബാദിലെ ബാലാജി ഹില്‍സില്‍ താമസിക്കുന്ന കാമറെഡ്ഡിഗുഡ സ്വദേശി മഹേന്ദറിന്റെ ഭാര്യ സ്വാതി(21)യാണ് കൊല്ലപ്പെട്ടത്. ഗര്‍ഭിണിയായ ഭാര്യയെ മഹേന്ദര്‍ കൊലപ്പെടുത്തുകയും വെട്ടിനുറുക്കി പല കഷണങ്ങളാക്കി ഉപേക്ഷിക്കുകയുമായിരുന്നു. പോലിസ് എത്തി നടത്തിയ പരിശോധനയില്‍ വീട്ടില്‍ യുവതിയുടെ ഉടല്‍ഭാഗം മാത്രമാണ് ഉണ്ടായിരുന്നത്. പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു.

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ദാരുണമായ സംഭവം അരങ്ങേറിയത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ സ്വാതിയെ കാണാനില്ലെന്ന് അവരുടെ ബന്ധുവിനെ അറിയിക്കുകയായിരുന്നു. ബന്ധു ഇയാളെ കൂട്ടിപോലിസ് സ്‌റ്റേഷനിലെത്തുകയായിരുന്നു. സംശയം തോന്നിയ പോലിസിന്റെ ചോദ്യം ചെയ്യലിലാണ് മഹേന്ദ്രനാണ് പ്രതിയെന്ന് മനസിലാകുന്നത്.

സ്വാതിയും മഹേന്ദറും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. വിവാഹശേഷമാണ് ഇരുവരും ഹൈദരാബാദിലേക്ക് താമസം മാറുകയായിരുന്നു. മഹേന്ദര്‍ സ്വാതിയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി സ്വാതിയുടെ പിതാവ് ആരോപിച്ചു.അതേസമയം, ഉപേക്ഷിച്ച മൃതദേഹാവശിഷ്ടങ്ങള്‍ക്കായി നദിയില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഇതുവരെ ഒന്നും കണ്ടെടുക്കാനായില്ലെന്നാണ് പോലിസ് പറയുന്നത്.

Next Story

RELATED STORIES

Share it