Latest News

അഫ്ഗാനിസ്താന്‍: ചാര്‍കര്‍ ജയിലില്‍ നിന്ന് നൂറു കണക്കിനു തടവുകാര്‍ രക്ഷപ്പെട്ടു

അഫ്ഗാനിസ്താന്‍: ചാര്‍കര്‍ ജയിലില്‍ നിന്ന് നൂറു കണക്കിനു തടവുകാര്‍ രക്ഷപ്പെട്ടു
X

കാബൂള്‍: താലിബാന്‍ രാജ്യത്തെ വിവിധ പ്രവിശ്യകളെ നിയന്ത്രണത്തില്‍ കൊണ്ടുവരുന്നതിനിടയില്‍ അഫ്ഗാനിലെ ചാര്‍കര്‍ ജയിലില്‍ നിന്ന് നൂറുകണക്കിന് തടവുകാര്‍ രക്ഷപ്പെട്ടു. ജയില്‍ ഡയറക്ടറുടെ അലംഭാവമാണ് തടവുകാര്‍ രക്ഷപ്പെടാനിടയാക്കിയതെന്ന് പോലിസ് മേധാവി ബ്രിഗേഡിയര്‍ ജനറല്‍ അബ്ദുല്‍ റാവുഫ് ഉറുസ്ഗാനി പറഞ്ഞു.

600 പേരാണ് ജയില്‍ ചാടിയത്. അതില്‍ താലിബാന്‍കാരും ഉള്‍പ്പെടുന്നു. തടവുകാര്‍ക്കെതിരേ ജയില്‍ അധികൃതര്‍ വെടിവച്ചത് നഗരത്തില്‍ പരിഭ്രാന്തി പരത്തി.

അതിനിടയില്‍ അഫ്ഗാന്‍ സര്‍ക്കാര്‍ താലിബാനു മുന്നില്‍ അടിയറവ് പറഞ്ഞു. പ്രതിസന്ധി മുതലെടുത്ത് പല പ്രവിശ്യകളിലും ധാരാളം പേര്‍ തടവ് ചാടിയിട്ടുണ്ട്.

കുന്‍ഡുസ് ജയിലില്‍ നിന്ന് 630 പേരാണ് ജയില്‍ ചാടിയത്. അതില്‍ 13 പേര്‍ സ്ത്രീകളാണെന്ന് ടൊളൊ റിപോര്‍ട്ട് ചെയ്തു .

നിമ്‌റോസ് പ്രവിശ്യയില്‍ നിന്ന് 350 തടവുകാരെ താലിബാന്‍ മോചിപ്പിച്ചു. അതില്‍ 40 പേര്‍ താലിബാന്‍ സൈനികരാണ്.

Next Story

RELATED STORIES

Share it