Latest News

ഹിന്ദ് റജബിന്റെ കൊലയാളിയെ തിരിച്ചറിഞ്ഞു: ഇസ്രായേലി സൈനിക ഉദ്യോഗസ്ഥനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ പരാതി നൽകി

ഹിന്ദ് റജബിന്റെ കൊലയാളിയെ തിരിച്ചറിഞ്ഞു: ഇസ്രായേലി സൈനിക ഉദ്യോഗസ്ഥനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ പരാതി നൽകി
X

ബെൽജിയം: ഫലസ്തീനി ബാലിക ഹിന്ദ് റജബിൻ്റെ കൊലപാതകത്തിന് ഉത്തരവാദിയായ ഇസ്രായേലിസൈനിക കമാൻഡറെ തിരിച്ചറിഞ്ഞു.2024 ജനുവരി 29 ന് ഗസ നഗരത്തിലെ ടെൽ അൽ-ഹവ പരിസരത്ത് ഹിന്ദിന്റെ കുടുംബം സഞ്ചരിച്ച കാറിനെ ലക്ഷ്യമിട്ടുള്ള സൈനിക നടപടിയുടെ നേരിട്ടുള്ള ഉത്തരവാദിത്തം ഇസ്രായേലി അധിനിവേശ സൈന്യത്തിന്റെ 401-ാമത് സായുധ ബ്രിഗേഡിന്റെ കമാൻഡറായ ലെഫ്റ്റനന്റ് കേണൽ ബെന്നി അഹറോണിനാണെന്ന് ഹിന്ദ് റജബ് ഫൗണ്ടേഷൻ അറിയിച്ചു.



ഒരു വർഷം നീണ്ടുനിന്ന അന്വേഷണത്തിന് ശേഷമാണ് പ്രതികളെ തിരിച്ചറിഞ്ഞതും അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ പരാതി നൽകിയതും.ആക്രമണത്തിൽ ഉൾപ്പെട്ട സൈനികരെയും ഓഫീസർമാരെയും ഫീൽഡ് കമാൻഡർമാരെയും തിരിച്ചറിഞ്ഞു, അവരെല്ലാം അഹരോണിന്റെ കമാൻഡിന് കീഴിലായിരുന്നു.

മേയ് മൂന്നിന് ഹിന്ദിന് ഏഴ് വയസ്സ് തികയുമായിരുന്നുവെന്ന് ഹിന്ദ് റജബ് ഫൗണ്ടേഷൻ ഓർമിപ്പിച്ചു. അഹരോണിന്റെ ടാങ്ക് യൂണിറ്റ് കാറിന് നേരെ ഷെല്ലാക്രമണം നടത്തുക മാത്രമല്ല, ഹിന്ദിനെ രക്ഷിക്കാൻ അയച്ച ഫലസ്തീൻ റെഡ് ക്രസൻ്റിൻ്റെ ആംബുലൻസിൽ ബോംബിട്ട് രണ്ട് പാരാമെഡിക്കുകളെ കൊല്ലുകയും ചെയ്തു. പത്ത് ദിവസത്തിന് ശേഷം ബന്ധുവായ ലിയാന്റെ മൃതദേഹത്തിന് ഒപ്പം, കെട്ടിട അവശിഷ്ടങ്ങൾക്ക് ഇടയിൽ നിന്നാണ് ഹിന്ദിൻ്റെ മൃതദേഹവും കണ്ടെത്തിയത്.


Next Story

RELATED STORIES

Share it