Latest News

നടുറോഡില്‍ മനോരോഗിയുടെ വിളയാട്ടം; 22പേരെ കടിച്ചു പരിക്കേല്‍പ്പിച്ചു

നടുറോഡില്‍ മനോരോഗിയുടെ വിളയാട്ടം; 22പേരെ കടിച്ചു പരിക്കേല്‍പ്പിച്ചു
X

ഹൗറ: നടുറോഡില്‍ ആളുകളെ കല്ലെറിഞ്ഞും കടിച്ചുപരിക്കേല്‍പ്പിച്ചും ബിഹാര്‍ സ്വദേശിയായ മനോരോഗിയുടെ പരാക്രമം. ആറ് പോലിസുകാരടക്കം 22 പേരെയാണ് ഇയാള്‍ കടിച്ചുപരിക്കേല്‍പ്പിച്ചത്. 40 മിനിറ്റോളം നടുറോഡില്‍ യാത്രക്കാരെ ഉപദ്രവിച്ച് പരിഭ്രാന്തി സൃഷ്ടിച്ച യുവാവിനെ ഏറെ നേരത്തെ പ്രയത്‌നത്തിനൊടുവിലാണ് പോലിസ് പിടികൂടിയത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. മേല്‍വസ്ത്രം ധരിക്കാതെ റോഡിലൂടെ നടന്ന ഇയാള്‍ പെട്ടെന്ന് ആളുകളെ കടിക്കാന്‍ തുടങ്ങി. പിന്നീട് ബൈക്ക് യാത്രക്കാര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും നേരെ കല്ലെറിഞ്ഞു. നാട്ടുകാര്‍ ഇയാളെ നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും കൂടുതല്‍ അക്രമകാരിയാവുകയായിരുന്നു. യുവാവിന്റെ ആക്രമണത്തില്‍ പത്തോളം പേര്‍ക്ക് കൈക്കും കവിളിലും ആഴത്തിലുള്ള കടിയേറ്റിരുന്നു.

നാട്ടുകാര്‍ ഇയാള്‍ക്ക് നേരെ കല്ലെറിയാന്‍ തുടങ്ങിയതോടെ ഗതാഗതം സ്തംഭിച്ചു. ഒടുവില്‍, ആളുകള്‍ ഇയാളെ പിടികൂടി കെട്ടിയിട്ടെങ്കിലും ഇതില്‍ നിന്നും യുവാവ് പുറത്തുകടന്നു. കൈവിലങ്ങ് അണിയിക്കാന്‍ ശ്രമിച്ച മൂന്ന് പോലിസുകാരെയും കടിച്ചു. പിന്നീട് ചികില്‍സയ്ക്കായി ഹൗറ ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോള്‍ ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സുമാരെയും മറ്റ് മൂന്ന് പോലിസുകാരെയും കടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു.

Next Story

RELATED STORIES

Share it