Latest News

ലോക്ക് ഡൗണ്‍ കാലത്ത് എങ്ങനെ വൈദ്യുതി ബില്ലടയ്ക്കും?

കൗണ്ടറില്‍ പോകേണ്ട. ക്യൂ നില്‍ക്കേണ്ട. വീട്ടിലിരുന്നു തന്നെ മൊബൈല്‍ വഴിയോ കമ്പ്യൂട്ടര്‍ വഴിയോ വൈദ്യുതി ബില്‍ തുക അടയ്ക്കാം.

ലോക്ക് ഡൗണ്‍ കാലത്ത് എങ്ങനെ വൈദ്യുതി ബില്ലടയ്ക്കും?
X

തിരുവനന്തപുരം: കെഎസ്ഇബി ക്യാഷ് കൗണ്ടറുകളുടെ പ്രവര്‍ത്തനം തല്‍ക്കാലം നിര്‍ത്തിവച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വൈദ്യുതി ചാര്‍ജ് ഓണ്‍ലൈനായി അടയ്ക്കാന്‍ കെഎസ്ഇബി ഉപഭോക്താക്കള്‍ക്കായി നിരവധി മാര്‍ഗങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

wss.kseb.in എന്ന വെബ് പോര്‍ട്ടല്‍ വഴിയും ( https://wss.kseb.in/selfservices/ ) കെഎസ്ഇബി മൊബൈല്‍ ആപ്പ് വഴിയും (https://play.google.com/store/apps/details?id=com.mobile.kseb ) നെറ്റ് ബാങ്കിങ്, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നീ സംവിധാനങ്ങള്‍ വഴിയും കറണ്ട് ചാര്‍ജ് അടക്കാവുന്നതാണ്.

എസ്ബിഐ, ഫെഡറല്‍ ബാങ്ക്, ഐസിഐസിഐ ബാങ്ക്, കാത്തലിക് സിറിയന്‍ ബാങ്ക്, സൗത്ത്, സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നിവയില്‍ അക്കൗണ്ട് ഉള്ളവര്‍ക്ക് അധികചാര്‍ജ് ഇല്ലാതെ വൈദ്യുത ചാര്‍ജ് ഓണ്‍ലൈന്‍ അടയ്ക്കുന്നതിന് ഡയറക്ട് നെറ്റ് ബാങ്കിങ് സംവിധാനം ഒരുക്കിയിട്ടുണ്ട്.

2000 രൂപാ വരെയുള്ള വൈദ്യുതി ചാര്‍ജ് അധിക തുക നല്‍കാതെ റു പേ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചും അടക്കാവുന്നതാണ്.

ഇതിനു പുറമെ ബിബിപിഎസ് സംവിധാനങ്ങളായ പേടിഎം, ആമസോണ്‍ പേ, ഗൂഗിള്‍ പേ, ഫോണ്‍ പേ തുടങ്ങിയ മാര്‍ഗങ്ങളിലൂടെയും അധികതുക നല്‍കാതെ വൈദ്യുതി ചാര്‍ജ് അടയ്ക്കാം. ഇപ്പോള്‍ ഭീംആപ് വഴിയും വൈദ്യുതി ചാര്‍ജ് അടക്കാവുന്നതാണ്. ബിബിപിഎസ് മാര്‍ഗങ്ങള്‍ ഉപയോഗിക്കുമ്പോള്‍ നല്‍കേണ്ട അധികതുക കെഎസ്ഇബിയാണ് നല്‍കുന്നത്.

ഇതിനു പുറമെ ഏത് ബാങ്കില്‍ അക്കൗണ്ട് ഉണ്ടെങ്കിലും ഓട്ടോമാറ്റിക് ആയി വൈദ്യുതി ചാര്‍ജ് ഈടാക്കുന്ന എന്‍എസിഎച്ച് സംവിധാനവും നിലവിലുണ്ട്.

ഇനി കൗണ്ടറില്‍ പോകേണ്ട. ക്യൂ നില്‍ക്കേണ്ട. വീട്ടിലിരുന്നു തന്നെ മൊബൈല്‍ വഴിയോ കമ്പ്യൂട്ടര്‍ വഴിയോ വൈദ്യുതി ബില്‍ തുക അടയ്ക്കാം.

Next Story

RELATED STORIES

Share it