- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇടുക്കിയില്‍ വീടിന്റെ ജപ്തിക്കിടെ പെട്രോളൊഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു

ജപ്തി നടപടിക്കിടെ ഇവര്‍ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഷീബയ്ക്ക് 90 ശതമാനം പൊള്ളലേറ്റു. ഒപ്പം ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച രണ്ട് സിവില്‍ പൊലീസുദ്യോഗസ്ഥര്‍ക്കും പൊള്ളലേറ്റു. മൂവരെയും ആദ്യം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ഗുരുതരാവസ്ഥയിലായിരുന്ന ഷീബയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം. നെടുങ്കണ്ടം സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ബിനോയ്ക്കും വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ അമ്പിളിക്കുമാണ് ഷീബയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റിട്ടുള്ളത്. ഇവരും ചികിത്സയിലാണ്.
ആശാരിക്കണ്ടത്ത് പതിനഞ്ച് സെന്റ് സ്ഥലവും വീടും ഷീബയും ഭര്‍ത്താവ് ദിലീപും 2019ല്‍ വാങ്ങിയതാണ്. സൗത്ത് ഇന്ത്യന്‍ ബാങ്കിലെ പതിനഞ്ച് ലക്ഷം രൂപ വായ്പ നിലനിര്‍ത്തിയാണ് ഇത് വാങ്ങിയത്. സാമ്പത്തിക ബുദ്ധിമുട്ട് മൂലം വായ്പ തിരിച്ചടവ് മുടങ്ങിയതോടെ വായ്പ കുടശിക 36 ലക്ഷമായി.
ഇതോടെ ബാങ്ക് ജപ്തി നടപടിക്കായി തൊടുപുഴ കോടതിയെ സമീപിച്ചു. കോടതിയില്‍ നിന്ന് അനുകൂല ഉത്തരവുണ്ടായതിനെ തുടര്‍ന്ന് അടുത്തിടെ ജപ്തി ചെയ്യാനെത്തിയെങ്കിലും പൊതു പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് ജപ്തി മാറ്റിവച്ചിരുന്നു. രണ്ടാമത് ജപ്തി ചെയ്യാന്‍ ഉദ്യോഗസ്ഥരെത്തിയപ്പോഴാണ് ഷീബ ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.
അതേസമയം വീണ്ടെടുപ്പ് നടപടികള്‍ ആരംഭിക്കുന്നതിന് മുമ്പ് ബാങ്ക്, നിയമവ്യവസ്ഥകള്‍ പൂര്‍ണമായും പാലിച്ചിട്ടുണ്ടെന്നാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക് അറിയിച്ചിരിക്കുന്നത്. ഇരയോടും അവരുടെ കുടുംബത്തോടും ബാങ്കിനുള്ള അഗാധമായ അനുതാപം അറിയിക്കുന്നതായും ബാങ്ക് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരിക്കുന്നു.
RELATED STORIES
64 മോഷണക്കേസുകളിലെ പ്രതി 49 താക്കോലുകളുമായി പിടിയില്‍
13 Feb 2025 1:13 PM GMTകിഫ്ബി റോഡിന് ടോള്‍: ജനങ്ങളെ കൊള്ളയടിക്കാനുള്ള നീക്കം...
13 Feb 2025 1:13 PM GMTകേരളത്തിലെ എന്‍സിപി എന്‍ഡിഎയുടെ ഭാഗമല്ലെന്ന് എന്‍ എ മുഹമ്മദ് കുട്ടി
13 Feb 2025 1:05 PM GMTമുസ്ലിംകളെ പിന്നാക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയ തെലങ്കാന സര്‍ക്കാര്‍ ...
13 Feb 2025 12:52 PM GMTപോക്സോ കേസില്‍ യുവാവും ഇരയുടെ അമ്മയും അറസ്റ്റില്‍
13 Feb 2025 12:25 PM GMT''മര്‍ദ്ദനത്തില്‍ തലയോട്ടിക്കും തലച്ചോറിനുമിടയിലെ ഞരമ്പുകള്‍ പൊട്ടി...
13 Feb 2025 12:20 PM GMT