Latest News

പെരിന്തല്‍മണ്ണ ബഡ്‌സ് സ്‌കൂളിന് തയ്യല്‍ മെഷീന്‍ നല്‍കി ഹോട്ടല്‍ വ്യാപാരികള്‍

നഗരസഭയുടെ നേതൃത്വത്തിലുള്ള ബഡ്‌സ് സ്‌കൂള്‍ 2018 ഒക്ടോബറിലാണ് പ്രവര്‍ത്തനമാരംഭിച്ചത്. 34 കുട്ടികളാണ് ഇപ്പോള്‍ ബഡ്‌സ് സ്‌കൂളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

പെരിന്തല്‍മണ്ണ ബഡ്‌സ് സ്‌കൂളിന് തയ്യല്‍ മെഷീന്‍ നല്‍കി ഹോട്ടല്‍ വ്യാപാരികള്‍
X

നഹാസ് എം നിസ്താര്‍

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ നഗരസഭയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായുള്ള ബഡ്‌സ് സ്‌കൂളിലെ തൊഴില്‍ പരിശീലനത്തിനായി തയ്യല്‍ മെഷീന്‍ സംഭാവന ചെയ്ത് പെരിന്തല്‍മണ്ണ നഗരത്തിലെ ഹോട്ടല്‍ & റെസ്‌റ്റോറന്റ് അസോസിയേഷന്‍ മാതൃകയായി. നഗരസഭയുടെ നേതൃത്വത്തിലുള്ള ബഡ്‌സ് സ്‌കൂള്‍ 2018 ഒക്ടോബറിലാണ് പ്രവര്‍ത്തനമാരംഭിച്ചത്. 34 കുട്ടികളാണ് ഇപ്പോള്‍ ബഡ്‌സ് സ്‌കൂളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ഇതില്‍ 15 വയസ്സിനു മുകളിലുള്ള 12 കുട്ടികള്‍ക്കാണ് തൊഴില്‍ പരിശീലനം നല്‍കുന്നത്. നിലവില്‍ എഴുത്തുപാഡ്, പേപ്പര്‍ ബാഗ് എന്നിവ നിര്‍മ്മിക്കാനുള്ള പരിശീലനം കുട്ടികള്‍ക്ക് നല്‍കുന്നുണ്ട്. പുതുതായി തയ്യല്‍ പരിശീലനം നല്‍കുന്നതിലേക്കാണ് ആദ്യഘട്ടത്തില്‍ ഒരു തയ്യല്‍ മെഷീന്‍ ഹോട്ടല്‍ & റെസ്‌റ്റോറന്റ് അസോസിയേഷന്‍ ബഡ്‌സ് സ്‌ക്കൂളിന് സംഭാവന ചെയ്തത്. ആവശ്യമാകുന്ന മുറക്ക് ഇനിയും തയ്യല്‍ മെഷീന്‍ നല്‍കാമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. മാത്രമല്ല ആഴ്ച്ചയില്‍ ഒരു ദിവസം അസോസിയേഷനില്‍ അംഗങ്ങളായ ഹോട്ടലുകളില്‍ നിന്നും ബഡ്‌സ് സ്‌കുളിലേക്ക് സ്‌പെഷ്യല്‍ ഭക്ഷണം എത്തിക്കുന്നതിനും ചടങ്ങില്‍ ധാരണയായി.

ചടങ്ങ് നഗരസഭാ ചെയര്‍മാന്‍ എം. മുഹമ്മദ് സലിം ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് ചെയര്‍പേഴ്‌സണ്‍ പി.ടി ശോഭന അധ്യക്ഷയായി. ചടങ്ങില്‍ അസോസിയേഷന്‍ ഭാരവാഹികള്‍ തയ്യല്‍ മെഷിന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറി. ഹോട്ടല്‍ & റെസ്‌റ്റോറന്റ് അസോസിയേഷന്‍ പ്രസിഡന്റ് സലിം തേനാരി, സെക്രട്ടറി ബാലകൃഷ്ണന്‍ ഗോകുലം, ജില്ലാ വൈസ് പ്രസിഡന്റ് അബ്ബാസ് പട്ടിക്കാട്, ജോയിന്റ് സെക്രട്ടറി സുരേഷ് ജി, ട്രഷറര്‍ അബ്ദുപാതാരി അഷ്‌റഫ് മു ഗള്‍ പാര്‍ക്ക്, മുഹമ്മദലി മൗലാന, മുഹസിന്‍ ഗസാല, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. ദിലീപ്, ജെഎച്ച്‌ഐ ടി. രാജീവന്‍, സാന്ത്വനം കോ ഓര്‍ഡിനേറ്റര്‍ സലിം കിഴിശ്ശേരി, സുന്ദരന്‍ കാരയില്‍, ബഡ്‌സ് സ്‌കൂള്‍ അധ്യാപിക മിത ജോസ്, പിടിഐ പ്രസിഡന്റ് വി. സുകുമാരന്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it