Latest News

ഗുവാഹത്തിയില്‍ ഹുക്കാ ബാറുകള്‍ അടച്ചുപൂട്ടുന്നു

ഗുവാഹത്തിയില്‍ ഹുക്കാ ബാറുകള്‍ അടച്ചുപൂട്ടുന്നു
X

ഗുവാഹത്തി: അസം തലസ്ഥാനമായ ഗുവാഹത്തിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മുഴുവന്‍ ഹുക്കാ ബാറുകളും അയച്ചുപൂട്ടാന്‍ ഗുവഹത്തി മുനിസിപ്പല്‍ കോര്‍പറേഷന്‍ തീരുമാനിച്ചു. ഉത്തരവ് ഉടന്‍ നിലവില്‍ വന്നതായും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഹുക്കാ ബാറുകള്‍ക്ക് പുതുതായി ലൈസന്‍സ് നല്‍കുകയോ പുതുക്കുകയോ ചെയ്യില്ലെന്നും മുനിസിപ്പല്‍ കോര്‍പറേഷന്‍ കമ്മീഷ്ണറുടെ ഉത്തരവില്‍ പറയുന്നു. ഗുവാഹത്തിയില്‍ നിരവധി ഹുക്കാ ബാറുകളാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.

കഴിഞ്ഞ സപ്തംബറില്‍ അലഹബാദ് ഹൈക്കോടതി ഉത്തര്‍പ്രദേശിലെ മുഴുവന്‍ ഹുക്കാഹാറുകളും അടച്ചുപൂട്ടാന്‍ ഉത്തരവിട്ടിരുന്നു. സംസ്ഥാനത്തെ റസ്റ്റോറന്റുകളുടെയും കഫെകളുടെയും ഭാഗമായി ഹുക്കാ ബാറുകള്‍ നടത്താന്‍ അനുവദിക്കരുതെന്ന് കോടതി സംസ്ഥാന സര്‍ക്കാരിന് ഉത്തരവ് നല്‍കിയിരുന്നു.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഉത്തര്‍പ്രദേശില്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഗുവാഹത്തിയിലെ നിരോധനത്തിന് കാരണം വ്യക്തമാക്കിയിട്ടില്ല.

Next Story

RELATED STORIES

Share it