പോലീസുകാര്ക്ക് ഓണറേറിയം: സംസ്ഥാനത്തിന്റെ ശുപാര്ശ ലഭിച്ചാല് തുടര്നടപടി
ഓണറേറിയം മറ്റു വകുപ്പുകള്ക്ക് ലഭിക്കുന്നത് നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരമുള്ളതിനാലാണ്. പോലീസുകാര്ക്ക് നല്കാന് ഇതുവരെ അനുമതിയുണ്ടായിരുന്നില്ല.

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ജോലികള്ക്ക് പോലീസ് ഉദ്യോഗസ്ഥര്ക്ക് ഓണറേറിയം നല്കുന്ന പതിവില്ലെന്നും ഇതിനായി സംസ്ഥാന സര്ക്കാരില്നിന്ന് ആവശ്യമുയര്ന്നാല് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്കായി അയച്ചുനല്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര് ടീക്കാറാം മീണ അറിയിച്ചു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില് ജോലിചെയ്ത പോലീസ് ഉദ്യോഗസ്ഥര്ക്ക് ഓണറേറിയം ലഭിച്ചില്ലെന്ന പരാതിയുയര്ന്ന സാഹചര്യത്തിലാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വിശദീകരണം.
ഓണറേറിയം മറ്റു വകുപ്പുകള്ക്ക് ലഭിക്കുന്നത് നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരമുള്ളതിനാലാണ്. പോലീസുകാര്ക്ക് നല്കാന് ഇതുവരെ അനുമതിയുണ്ടായിരുന്നില്ല. അത്തരമൊരു കീഴ്വഴക്കവുമില്ല. ഇതുസംബന്ധിച്ച് ആവശ്യമുയര്ന്ന സാഹചര്യത്തില് സംസ്ഥാന സര്ക്കാരില്നിന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര് മുഖേന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് ശുപാര്ശ നല്കാവുന്നതാണ്. അംഗീകാരം ലഭിച്ചാല് കമ്മീഷനില്നിന്ന് ഓണറേറിയം നല്കാനാവും. തിരഞ്ഞെടുപ്പ് കമ്മീഷന് അനുമതി നല്കിയില്ലെങ്കില് സ്വന്തം നിലയ്ക്ക് ആവശ്യമെങ്കില് സംസ്ഥാനസര്ക്കാരിന് നല്കാവുന്നതാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര് വ്യക്തമാക്കി.
RELATED STORIES
കൊവിഡ് വ്യാപനം; ഇന്ത്യയടക്കം 16 രാജ്യങ്ങളിലേക്കുള്ള യാത്ര വിലക്കി സൗദി
23 May 2022 4:00 AM GMTകൊച്ചി ഹെറോയിന് വേട്ട; 20 പ്രതികളെയും റവന്യൂ ഇന്റലിജന്സ് ചോദ്യം...
23 May 2022 2:55 AM GMTവിദ്വേഷ പ്രസംഗത്തിനെതിരായ കേസ്: ഒളിവില് പോയ പി സി ജോര്ജിനെ...
23 May 2022 2:19 AM GMTനാദാപുരത്ത് മകന്റെ കുത്തേറ്റ് പിതാവ് മരിച്ചു
23 May 2022 1:45 AM GMTവിസ്മയ കേസില് വിധി ഇന്ന്
23 May 2022 1:11 AM GMTഇന്ധനനികുതി കൂട്ടിയപ്പോൾ സംസ്ഥാനങ്ങളോട് ചോദിച്ചോ?; കേന്ദ്രത്തിന്റെ...
22 May 2022 2:59 PM GMT