Latest News

പഞ്ച്കുള കലാപം: ഗുര്‍മീത് റാം റഹീമിന്റെ അനുയായി ഹണിപ്രീത് സിംഗിന് ജാമ്യം

ബലാത്സംഗക്കേസില്‍ ഗുര്‍മീത് റാം റഹീമിനെ അറസ്റ്റ് ചെയ്യാന്‍ പോലിസ് ഹരിയാനയിലെ ദേരാ സച്ഛാ സൗദയുടെ ആശ്രമത്തിലെത്തിയതോടെ അനുയായികള്‍ അക്രമോത്സുകരാകുകയും കാലപാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു. കാലാപത്തിന് ആഹ്വാനം ചെയ്തതില്‍ ഹണിപ്രീതിനും പങ്കുണ്ടെന്ന് കാണിച്ചാണ് ഇവരെ പോലിസ് അറസ്റ്റ് ചെയ്തത്.

പഞ്ച്കുള കലാപം: ഗുര്‍മീത് റാം റഹീമിന്റെ അനുയായി ഹണിപ്രീത് സിംഗിന് ജാമ്യം
X

ന്യൂഡല്‍ഹി: ബലാല്‍സംഗ-കൊലപാതക കേസുകളില്‍ ശിക്ഷ അനുഭവിക്കുന്ന ദേരാ സച്ഛാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീമിന്റെ വളര്‍ത്തുമകളും അനുയായിയുമായ ഹണിപ്രീത് സിംഗിന് ജാമ്യം. പഞ്ച്കുള ജീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 2017 ല്‍ നടന്ന പഞ്ച്കുള കലാപത്തില്‍ പങ്കാളിയായെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഹണിപ്രീതിനെ പോലിസ് അറസ്റ്റ് ചെയ്തത്.

വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് ഹണിപ്രീത് കോടതി നടപടികളില്‍ പങ്കെടുത്തത്. ഹണിപ്രീതിനെ കൂടാതെ മറ്റ് 39 പേര്‍ക്കെതിരെയും കേസ് റെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ബലാത്സംഗക്കേസില്‍ ഗുര്‍മീത് റാം റഹീമിനെ അറസ്റ്റ് ചെയ്യാന്‍ പോലിസ് ഹരിയാനയിലെ ദേരാ സച്ഛാ സൗദയുടെ ആശ്രമത്തിലെത്തിയതോടെ അനുയായികള്‍ അക്രമോത്സുകരാകുകയും കാലപാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു. കാലാപത്തിന് ആഹ്വാനം ചെയ്തതില്‍ ഹണിപ്രീതിനും പങ്കുണ്ടെന്ന് കാണിച്ചാണ് ഇവരെ പോലിസ് അറസ്റ്റ് ചെയ്തത്.

2017 ഓഗസ്റ്റ് 25നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പോലിസിന്റെ കുറ്റപത്രപ്രകാരം ഹണിപ്രീതും ദേരാ മാനേജ്‌മെന്റിലെ 45 അംഗങ്ങളും ചേര്‍ന്നാണ് കലാപത്തിന് പദ്ധതിയിട്ടത്. ഹരിയാനയിലെ സിര്‍സയിലെ ആശ്രമത്തില്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത ഭക്തരായ രണ്ട് പെണ്‍കുട്ടികളെ ബലാത്സംഗെ ചെയ്ത കേസില്‍ ഗുര്‍മീത് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിരുന്നു.

സ്വയം പ്രഖ്യപിത ആള്‍ദൈവമായ ഗുര്‍മീത് 2017 ഓഗസ്റ്റില്‍ ഇദ്ദേഹത്തിന്റെ ആശ്രമത്തിലെ അന്തേവാസികളായ രണ്ട് യുവതികളെ ബലാത്സംഗം ചെയ്ത കുറ്റത്തിനാണ് ജയിലില്‍ കഴിയുന്നത്. മാധ്യമ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയെന്ന കേസില്‍ പ്രത്യേക സിബിഐ കോടതി അദ്ദേഹത്തിന് ജീവപര്യന്തം തടവുശിക്ഷയും വിധിച്ചിരുന്നു.

Next Story

RELATED STORIES

Share it