Latest News

പെരുന്തേനീച്ചയുടെ കുത്തേറ്റ് അഞ്ചു പേര്‍ക്ക് പരിക്ക്

പെരുന്തേനീച്ചയുടെ കുത്തേറ്റ് അഞ്ചു പേര്‍ക്ക് പരിക്ക്
X

പാലാ: പെരുന്തേനീച്ചയുടെ കുത്തേറ്റ് വിദ്യാര്‍ഥികളടക്കം അഞ്ചു പേര്‍ക്ക് പരിക്ക്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് പാലാ ചേര്‍പ്പുങ്കലില്‍ ഉണ്ടായ സംഭവത്തില്‍ പരിക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സതേടി.

സ്‌കൂട്ടറില്‍ യാത്ര ചെയ്തിരുന്ന കടനാട് സ്വദേശി അമ്പിളി (44), എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് സ്‌കൂള്‍ വിദ്യാര്‍ഥിനികളായ കുമ്മണ്ണൂര്‍ സ്വദേശി മരിയ റോസ് ജോര്‍ജ് (16), തിരുവല്ല സ്വദേശി മിഷാല്‍ അന്ന (15), മാറിയിടം ഓടലാനിയേല്‍ ജിതിന്‍ ജോമോന്‍(16),ചേര്‍പ്പുങ്കല്‍ കോട്ടൂര്‍ നിസി ആന്‍ ജില്‍സ്(14) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

Next Story

RELATED STORIES

Share it