Latest News

ഓശാന ഞായര്‍ ആചരണത്തോടെ വിശുദ്ധവാരത്തിന് തുടക്കമായി

ഓശാന ഞായര്‍ ആചരണത്തോടെ വിശുദ്ധവാരത്തിന് തുടക്കമായി
X

പെരിന്തല്‍മണ്ണ: യേശുക്രിസ്തു രാജകീയമായി ജറുസലേമിലേക്ക് പ്രവേശിച്ചതിന്റെ ഓര്‍മയില്‍ ക്രൈസ്തവ ദേവാലയങ്ങളില്‍ ഓശാന ഞായര്‍ ആചരിച്ചു. ഇതോടെ വിശുദ്ധവാരത്തിനു തുടക്കമായി.

പരിയാപുരം ഫാത്തിമ മാതാ ഫൊറോന ദേവാലയത്തില്‍ നടന്ന ഓശാനയുടെ തിരുകര്‍മങ്ങളില്‍ നൂറുകണക്കിനു വിശ്വാസികള്‍ പങ്കാളികളായി. കുരുത്തോലയുടെ വെഞ്ചരിപ്പിനു ശേഷം പാരിഷ്ഹാളില്‍ നിന്നും ദേവാലയത്തിലേക്ക് പ്രദക്ഷിണവും തുടര്‍ന്ന് ആഘോഷമായ വിശുദ്ധ കുര്‍ബാനയുമുണ്ടായി. എപ്പിസ്‌കോപ്പല്‍ വികാരി ഫാ. സെബാസ്റ്റ്യന്‍ പുരയിടത്തില്‍, അസി.വികാരി ഫാ.തോമസ് മാവുങ്കല്‍ എന്നിവര്‍ കാര്‍മികത്വം വഹിച്ചു.

Next Story

RELATED STORIES

Share it