Latest News

കോണ്‍ഗ്രസ് നേതാവ് സിദ്ദു മൂസെ വാലയുടെ ശരീരത്തില്‍ തുളച്ചുകയറിയത് 19 ബുള്ളറ്റുകള്‍; പോസ്‌മോര്‍ട്ടം റിപോര്‍ട്ട് പുറത്ത്

കോണ്‍ഗ്രസ് നേതാവ് സിദ്ദു മൂസെ വാലയുടെ ശരീരത്തില്‍ തുളച്ചുകയറിയത് 19 ബുള്ളറ്റുകള്‍; പോസ്‌മോര്‍ട്ടം റിപോര്‍ട്ട് പുറത്ത്
X

ചണ്ഡീഗഢ്: പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസെ വാലയുടെ ശരീരത്തില്‍ തുളച്ചുകയറിയത് 19 ബുള്ളറ്റുകളെന്ന് പോസ്‌മോര്‍ട്ടം റിപോര്‍ട്ട്. വെടിയേറ്റ് 15 മിനിറ്റിനകം സിദ്ദു മരിച്ചെന്നും റിപോര്‍ട്ടില്‍ പറയുന്നു. മെയ് 29 നാണ് പഞ്ചാബിലെ മാന്‍സാ ജില്ലയില്‍ മൂസെ വാലയ്ക്ക് വെടിയേറ്റത്. ശരീരത്തിന്റെ വലതുഭാഗത്താണ് കൂടുതല്‍ വെടിയേറ്റത്. വൃക്കകളിലും കരളിലും ശ്വാസകോശത്തിലും നട്ടെല്ലിലുമടക്കം വെടിയേറ്റ് ദ്വാരമുണ്ടായതായും റിപോര്‍ട്ടിലുണ്ട്. 15 മിനിറ്റിനകം മരണം സംഭവിച്ചു.

മൂസെ വാലയുടെ വസ്ത്രങ്ങള്‍ രക്തത്തില്‍ കുതിര്‍ന്ന നിലയിലാണ് കണ്ടെത്തിയത്. വസ്ത്രങ്ങളിലും വെടിയുണ്ടകള്‍ പതിച്ചുണ്ടായ നിരവധി ദ്വാരങ്ങള്‍ കണ്ടെത്തി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം അഞ്ച് ഡോക്ടര്‍മാരുടെ സമിതിയാണ് മരണകാരണം കണ്ടെത്തിയത്. വെടികൊണ്ടുള്ള മുറിവിനെ തുടര്‍ന്നുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്നും ഈ മുറിവുകള്‍ മരണത്തിന് പര്യാപ്തമാണെന്നും പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്നു. മുസേവാലയുടെ ശരീരത്തിന്റെ എക്‌സ്‌റേ പരിശോധിച്ച് എത്ര ദൂരത്തില്‍ നിന്നാണ് വെടിയുതിര്‍ത്തതെന്നും വ്യക്തമായിട്ടുണ്ട്.

പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പ്രകാരം മൃതദേഹം മുഴുവന്‍ എക്‌സ്‌റേ എടുത്തിരുന്നു. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കാനഡ കേന്ദ്രീകൃതമായ ഗുണ്ടാസംഘം രംഗത്തുവന്നിരുന്നു. കേസില്‍ ആറുപേരെ പോലിസ് അറസ്റ്റ് ചെയ്തു. സിദ്ദു മൂസെ വാല അടക്കമുള്ള 424 പേര്‍ക്ക് നല്‍കി വന്നിരുന്ന വിഐപി സുരക്ഷ പഞ്ചാബ് സര്‍ക്കാര്‍ താല്‍ക്കാലികമായി പിന്‍വലിച്ചതിനു തൊട്ടുപിറ്റേന്നാണ് മൂസെ വാല വെടിയേറ്റ് മരിച്ചത്. വിഐപികളുടെ സുരക്ഷ പുനസ്ഥാപിക്കുമെന്ന് സര്‍ക്കാര്‍ ഇന്നലെ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it