ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ സംഭവം;അന്വേഷണത്തിന് ഉത്തരവ്
കളക്ടറുടെ ചുമതല വഹിക്കുന്ന എഡിഎമ്മാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ പോലിസ് മേധാവിയോട് ആവശ്യപ്പെട്ടു
BY SNSH26 Jan 2022 7:24 AM GMT

X
SNSH26 Jan 2022 7:24 AM GMT
കാസര്‍കോട്: റിപബ്ലിക് ദിനാഘോഷ ചടങ്ങില്‍ ദേശീയപതാക തലകീഴായി ഉയര്‍ത്തിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവ്.കളക്ടറുടെ ചുമതല വഹിക്കുന്ന എഡിഎമ്മാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ പോലിസ് മേധാവിയോട് ആവശ്യപ്പെട്ടു.
കാസര്‍കോട് മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പങ്കെടുത്ത പരിപാടിയിലാണ് സംഭവം. മന്ത്രി പതാക ഉയര്‍ത്തി സലൂട്ട് സ്വീകരിച്ച ശേഷമാണ് പിഴവ് തിരിച്ചറിഞ്ഞത്. മാധ്യമപ്രവര്‍ത്തകരാണ് തെറ്റ് ചൂണ്ടിക്കാണിച്ചത്. ഇതോടെ പതാക താഴ്ത്തി പിന്നീട് ശരിയായ രീതിയില്‍ ഉയര്‍ത്തുകയായിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ മന്ത്രി എസ് പി വൈഭവ് സക്‌സേനയെ വിളിച്ചു വരുത്തി വിശദീകരണം തേടി.
Next Story
RELATED STORIES
കേന്ദ്രമന്ത്രി വി മുരളീധരന്റെ ഉള്ളൂരിലെ വീടിന് നേരേ ആക്രമണം;...
9 Feb 2023 9:37 AM GMTഹിമാചലില് അദാനിയുടെ സ്ഥാപനങ്ങളില് റെയ്ഡ്
9 Feb 2023 7:47 AM GMTകൊല്ലത്ത് ഗൃഹനാഥന് സ്വയം ചിതയൊരുക്കി തീക്കൊളുത്തി മരിച്ചു
9 Feb 2023 7:38 AM GMTഇന്ധന സെസ്സിനെതിരായ പ്രതിപക്ഷ പ്രതിഷേധം സഭയ്ക്ക് പുറത്തേക്ക്;...
9 Feb 2023 7:32 AM GMTസുപ്രിംകോടതി അഭിഭാഷകനും മനുഷ്യാവകാശ പ്രവര്ത്തകനുമായ ഇഹ്തിഷാം ഹാഷ്മി...
9 Feb 2023 7:23 AM GMTറവന്യൂ കുടിശ്ശിക പിരിക്കുന്നതില് ഗുരുതര വീഴ്ച; അഞ്ചുവര്ഷത്തെ...
9 Feb 2023 7:09 AM GMT