Latest News

ഹിന്ദുത്വ നേതാവ് കാളിചരന്‍ മഹാരാജിനെ പൂനെ പോലിസ് കസ്റ്റഡിയില്‍ വാങ്ങി

ഹിന്ദുത്വ നേതാവ് കാളിചരന്‍ മഹാരാജിനെ പൂനെ പോലിസ് കസ്റ്റഡിയില്‍ വാങ്ങി
X

പൂനെ: ഡിസംബര്‍ 19 പൂനെയില്‍ മൂസ് ലിംകള്‍ക്കെതിരേ വംശഹത്യാ ഭീഷണി മുഴക്കിയ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഹിന്ദുത്വ നേതാവ് കാളിചരന്‍ മഹാരാജിനെ പൂനെ പോലിസ് കസ്റ്റഡിയില്‍ വാങ്ങി. ഛത്തിസ്ഗഢ് പോലിസിന്റെ കസ്റ്റഡിയിലായ കാളിചരന്‍ മഹാരാജിനെ റാഞ്ചിയില്‍നിന്നാണ് പൂനെ പോലിസ് കസ്റ്റഡിയില്‍ സ്വീകരിച്ചത്.

ഈ കേസില്‍ ഹിന്ദുത്വ നേതാവ് മിലിന്ദ് ഏക്‌ബോട്ടെ, നന്ദകിഷോര്‍ എക്‌ബോട്ടെ, മോഹന്റാവു ഷെട്ടെ, ദീപക് നാഗ്പുരെ, ക്യാപ്റ്റന്‍ ദിഗേന്ദ്ര കുമാര്‍ എന്നിങ്ങനെ അഞ്ച് പേരെയാണ് പോലിസ് പ്രതിചേര്‍ത്തിട്ടുളളത്.

ഡിസംബര്‍ 30ന് ഛത്തിസ്ഗഢ് പോലിസാണ് കാളിചരനെ കസ്റ്റഡിയിലെടുത്തത്. മഹാത്മാഗാന്ധിക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനായിരുന്നു മധ്യപ്രദേശില്‍ നിന്ന് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഡിസംബര്‍ 25ന് റായ്പൂരിലെ ധര്‍മസന്‍സദിലായായിരുന്നു ഇയാളുടെ വിദ്വേഷപ്രസംഗം. കോടതിയുടെ ട്രാന്‍സിറ്റ് ഉത്തരവ് ലഭിച്ചാല്‍ ഇന്നു തന്നെ കാളചനെ പൂനെയില്‍ എത്തിച്ച് കോടതിയില്‍ ഹാജരാക്കും.

Next Story

RELATED STORIES

Share it