Latest News

ചാനൽ അവതാരകൻ മുസ് ലിമെങ്കിൽ കാണേണ്ട; കണ്ണുപൊത്തി ഹിന്ദുത്വ നേതാവ് (VIDEO)

സംഭവം അപലപനീയമാണെന്നും ന്യൂസ്‌റൂമില്‍ സംഭവിച്ച കാര്യത്തില്‍ ഞെട്ടിയിരിക്കുകയാണെന്നും മേലില്‍ അജയ് ​ഗൗതമിനെ ചർച്ചയ്ക്ക് വിളിക്കില്ലെന്നും ചാനല്‍ മേധാവി അനുരാധ പ്രസാദ് ട്വീറ്റ് ചെയ്തു.

ചാനൽ അവതാരകൻ മുസ് ലിമെങ്കിൽ കാണേണ്ട;  കണ്ണുപൊത്തി ഹിന്ദുത്വ നേതാവ് (VIDEO)
X

ന്യൂഡൽഹി: മുസ് ലിം ഡെലിവറി ബോയിയില്‍ നിന്ന് ഓർഡര്‍ സ്വീകരിക്കില്ലെന്ന് സൊമാറ്റോ ഉപഭോക്താവ് പറഞ്ഞത് വിവാദമായതിനിടെ, കടുത്ത വിദ്വേഷപ്രകടനവുമായി ഹിന്ദുത്വ നേതാവ്. ടിവി ചാനൽ ചര്‍ച്ചയ്ക്കിടെ അവതാരകന്‍ മുസ്‌ലിമാണെന്നറിഞ്ഞ് കൈ കൊണ്ട് കണ്ണു പൊത്തുകയാണ് ഹം ഹിന്ദു എന്ന സംഘടനയുടെ നേതാവായ അജയ് ഗൗതം. ന്യൂസ് 24 എന്ന ഹിന്ദി ചാനലിന്റെ ചര്‍ച്ചയ്ക്കെത്തിയ അജയ് ഗൗതമാണ് ചര്‍ച്ച നിയന്ത്രിക്കുന്ന അവതാരകന്‍ മുസ് ലിമാണെന്ന് അറിഞ്ഞതോടെ അദ്ദേഹത്തെ കാണാതിരിക്കാന്‍ കൈകൊണ്ട് കണ്ണുകള്‍ മറച്ചത്. സൊമാറ്റോ വിഷയമായിരുന്നു ചാനലിലെ ചര്‍ച്ച. നയിച്ചത് ഖാലിദ് എന്ന ന്യൂസ് അവതാരകനായിരുന്നു. സംഭവം അപലപനീയമാണെന്നും ന്യൂസ്‌റൂമില്‍ സംഭവിച്ച കാര്യത്തില്‍ ഞെട്ടിയിരിക്കുകയാണെന്നും മേലില്‍ അജയ് ​ഗൗതമിനെ ചർച്ചയ്ക്ക് വിളിക്കില്ലെന്നും ചാനല്‍ മേധാവി അനുരാധ പ്രസാദ് ട്വീറ്റ് ചെയ്തു.

ചര്‍ച്ചയുടെ പൂര്‍ണഭാഗം യൂട്യൂബില്‍ അപ്‌ലോഡ് ചെയ്‌തെങ്കിലും അജയ് ഗൗതമിന്റെ ദൃശ്യങ്ങള്‍ കട്ട് ചെയ്തിട്ടുണ്ട്. പിന്നീട് ഇതിന്റെ ചെറിയ ക്ലിപ്പുകൾ പുറത്തുവന്നിട്ടുണ്ട്. ക്ലിപ്പുകൾ പ്രചരിച്ചതിനെത്തുടർന്ന് സോഷ്യൽ മീഡിയയിൽ പലരും ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തു.

Next Story

RELATED STORIES

Share it