Latest News

ഹിമന്ദ് ബിശ്വാസ് ശര്‍മ അടുത്ത അസം മുഖ്യമന്ത്രി

ഹിമന്ദ് ബിശ്വാസ് ശര്‍മ അടുത്ത അസം മുഖ്യമന്ത്രി
X

ന്യൂഡല്‍ഹി: ബിജെപി നേതാവ് ഹിമന്ദ് ബിശ്വസ് ശര്‍മയായിരിക്കും അടുത്ത അസം മുഖ്യമന്ത്രി. ഇന്ന് ചേര്‍ന്ന ബിജെപി ലെജിസ്‌ളേറ്റീവ് പാര്‍ട്ടി യോഗമാണ് നിര്‍ണായകമായ തീരുമാനമെടുത്തത്. കേന്ദ്ര മന്ത്രിയും ബിജെപിയിലെ മുതിര്‍ന്ന നേതാവുമായ നരേന്ദ്ര സിങ് തൊമര്‍ ആണ് ഈ വിവരം അറിയിച്ചത്.

സോണാവാല്‍ മന്ത്രിസഭയിലെ ആരോഗ്യമന്ത്രിയാണ് ഹിമന്ദ ബിശ്വാസ് ശര്‍മ.

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ബിജെപി മേധാവില ജെ പി നദ്ദയുടെ വസതിയില്‍ ഇതുസംബന്ധിച്ച നിര്‍ണായക യോഗം നടന്നിരുന്നു.

ഇതുവമായി ബന്ധപ്പെട്ട് സോനൊവാളിനെയും ശര്‍മയെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചതായി കഴിഞ്ഞ ദിവസം വാര്‍ത്തപുറത്തുവന്നിരുന്നു.

മുഖ്യമന്ത്രി സര്‍ബാനന്ദ സോണോവാള്‍ തന്റെ ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് അസം ബിജെപിയില്‍ കടുത്ത പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. സോണാവാല്‍ പൊതുവെ സ്വീകാര്യനായ നേതാവാണെന്നുമാത്രമല്ല, ഗോത്രവര്‍ഗക്കാരനുമാണ്.

126 അംഗ നിയമസഭയില്‍ സോണോവാലിന് 75 സീറ്റാണ് ലഭിച്ചത്. ബിജെപി 60ഉം അസം ഗണപരിഷത്ത് 9ഉം സീറ്റ് നേടി. യുണൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടിക്ക് ആറ് സീറ്റ് ലഭിച്ചു.

Next Story

RELATED STORIES

Share it