Latest News

എടിഎം ഇടപാടിന് ഇന്ന് മുതല്‍ കൂടിയ നിരക്ക്

എടിഎം ഇടപാടിന് ഇന്ന് മുതല്‍ കൂടിയ നിരക്ക്
X

തിരുവനന്തപുരം: എടിഎം ഇടപാടിന് ഇന്ന് പുതുവര്‍ഷദിനം മുതല്‍ കൂടിയ നിരക്ക് ഏര്‍പ്പെടുത്തും. സൗജന്യ ഇടപാടിനു ശേഷമുളള ഓരോന്നിനും 21 രൂപ വച്ച് നല്‍കണം. നേരത്തെ ഇത് 20 രൂപയായിരുന്നു. പണം പിന്‍വലിക്കല്‍, പണം അക്കൗണ്ട് വഴി അയയ്ക്കല്‍ തുടങ്ങിയവരും ഇതിന്റെ പരിധിയില്‍ വരും. ചാര്‍ജ് വര്‍ധിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയതോടെയാണ് പുതിയ നിയമം പ്രാബല്യത്തില്‍ വന്നത്.

സ്വന്തം ബാങ്കിന്റെ എടിഎമ്മില്‍ നിന്ന് മാസം അഞ്ച് ഇടപാടുകളാണ് അനുവദിക്കുക.

മറ്റ് ബാങ്കുകളില്‍ നിന്ന് മെട്രോ നഗരങ്ങളില്‍ 3 ഇടപാടുകള്‍ നടത്താന്‍ കഴിയും. മറ്റ് നഗരങ്ങളില്‍ 5 ഇടപാടുകള്‍ക്കാണ് അനുമതിയുള്ളത്. ബാങ്ക് ലോക്കര്‍ നിയമങ്ങളിലും മാറ്റമുണ്ട്.

Next Story

RELATED STORIES

Share it