Latest News

വീട്ടുജോലിക്കാരിയായ ആദിവാസി യുവതിയെ പൂട്ടിയിട്ട് മര്‍ദ്ദിച്ച ബിജെപി വനിതാനേതാവിനെതിരേ തെളിവ് നല്‍കിയത് സ്വന്തം മകന്‍

വീട്ടുജോലിക്കാരിയായ ആദിവാസി യുവതിയെ പൂട്ടിയിട്ട് മര്‍ദ്ദിച്ച ബിജെപി വനിതാനേതാവിനെതിരേ തെളിവ് നല്‍കിയത് സ്വന്തം മകന്‍
X

റാഞ്ചി: റാഞ്ചിയില്‍ വീട്ടുജോലിക്കാരിയായ ആദിവാസി യുവതി സുനിതയെ വീട്ടില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ച ബിജെപി വനിതാ നേതാവിനെതിരേ തെളിവ്‌നല്‍കിയത് സ്വന്തം മകന്‍. ദേശീയ വര്‍ക്കിങ് കമ്മിറ്റി അംഗമായ സീമാ പത്രയുടെ ക്രൂരത പുറത്തെത്തിച്ച് പരാതിയുമായി പോയത് മകന്‍ ആയുഷ്മാനാണ്. അദ്ദേഹം നല്‍കിയ വിവരമനുസരിച്ചാണ് സുഹൃത്ത് പോലിസില്‍ പരാതി നല്‍കിയത്.

തനിക്കെതിരേ തെളിവ്‌നല്‍കിയ മകനെ സീമാ പത്ര രോഗിയായി ചിത്രീകരിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ആരോപണമുണ്ട്.

വീട്ടുജോലിക്കാരിയെ തടഞ്ഞുവച്ചു മര്‍ദ്ദിച്ച വാര്‍ത്ത പുറത്തുവന്നതോടെ സീമ പത്രയെ ബിജെപി പുറത്താക്കി. പോലിസ് തന്നെ കുടുക്കിയതാണെന്ന് അവര്‍ അവകാശപ്പെട്ടു. പോലിസ് ഇവരെ അറസ്റ്റ് ചെയ്തു. സീമയുടെ മകന്‍ ഇല്ലായിരുന്നുവെങ്കില്‍. താന്‍ ജീവനോടെയുണ്ടാവില്ലെന്ന് സുനിത മാധ്യമങ്ങളോട് പറഞ്ഞു.

സീമാ പത്ര വീട്ടുവേലക്കാരിയെ പൂട്ടിയിട്ട് മര്‍ദ്ദിക്കുകയും മൂത്രംകുടിപ്പിക്കുകയും ചെയ്തിരുന്നു. കൂടാതെ ചൂടുപാത്രംകൊണ്ട് പൊള്ളിക്കുകയും ചെയ്തു. ഇരുമ്പ് ദണ്ഡ് കൊണ്ടുള്ള മര്‍ദ്ദനത്തില്‍ സുനിതയുടെ പല്ലുകള്‍ തകര്‍ന്നിട്ടുണ്ട്. ഭക്ഷണവും വെള്ളവും നല്‍കാതെ മുറിയില്‍ പൂട്ടിയിട്ടതിനാല്‍ തനിയെ നില്‍ക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു. അവശ നിലയില്‍ കണ്ടെത്തിയ സുനിതയെ റാഞ്ചിയിലെ റിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജാര്‍ഖണ്ഡ് ഗവണ്‍മെന്റിലെ പേഴ്‌സണല്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ഒരു ഉദ്യോഗസ്ഥന്‍ അറിയിച്ചതിനെ തുടര്‍ന്ന് റാഞ്ചിയിലെ അശോക്‌നഗറിലെ ബിജെപി നേതാവിന്റെ വീട്ടില്‍ നിന്ന് ആഗസ്റ്റ് 22നാണ് റാഞ്ചി പോലിസ് അവരെ മോചിപ്പിച്ചത്. ജാര്‍ഖണ്ഡില്‍ നിന്നുള്ള വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ മഹേശ്വരിന്റെ ഭാര്യയാണ് ബിജെപി നേതാവായ സീമ പത്ര.

ഗോത്ര വിഭാഗത്തില്‍ നിന്നുള്ള സുനിത ഗുംലയിലെ ഗ്രാമവാസിയാണ്. 10 വര്‍ഷം മുമ്പാണ് വിരമിച്ച മഹേശ്വര് പത്രയുടെയും ബിജെപി നേതാവ് സീമ പത്രയുടെയും വീട്ടില്‍ വേലക്കാരിയായി എത്തിയത്. പിന്നീട് മകള്‍ വത്സല പത്രയോടൊപ്പം ഡല്‍ഹിയിലേക്ക് അയച്ചു. പിന്നീട് റാഞ്ചിയില്‍ തിരിച്ചെത്തി. അവിടെ ജോലി ചെയ്യുന്നതിനിടയില്‍ നിരന്തരം പീഡനത്തിന് ഇരയായിരുന്നു. വീട്ടില്‍ പോകാന്‍ അനുവാദം ചോദിച്ചതോടെ മര്‍ദ്ദിക്കുകയും മുറിയില്‍ പൂട്ടുകയും ചെയ്തു. നിരവധി തവണ ചൂടുള്ള ചട്ടികൊണ്ടുള്ള പൊള്ളലേറ്റിട്ടുണ്ട്. തുടര്‍ച്ചയായ മര്‍ദനം മൂലം അവള്‍ക്ക് നടക്കാന്‍ പോലും കഴിയാത്ത വിധം തളര്‍ന്നു. പലപ്പോഴും മൂത്രം കുടിപ്പിച്ചതായും സുനിത പറയുന്നു. മുറിയില്‍ പൂട്ടിയിട്ടതിനാല്‍ പലപ്പോഴും അവിടെ തന്നെ മൂത്രം പോകുന്ന അവസ്ഥയുണ്ടായി. അബദ്ധത്തില്‍ മൂത്രം പോയാല്‍ നക്കി കുടിപ്പിക്കാറുണ്ടെന്നും സുനിത പറയുന്നു.

പേഴ്‌സണല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫിസറായ വിവേക് ബാസ്‌കിക്ക് സുനിതയ്‌ക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് വിവരം ലഭിച്ചപ്പോള്‍ അദ്ദേഹം ഡെപ്യൂട്ടി കമ്മീഷണര്‍ രാഹുല്‍ കുമാര്‍ സിന്‍ഹയോട് പരാതിപ്പെടുകയും തുടര്‍ന്ന് സുനിതയെ മോചിപ്പിക്കുകയും ചെയ്തു.

Next Story

RELATED STORIES

Share it