Latest News

കനത്ത മഴ; തിരുവനന്തപുരത്തിന്റെ വിവിധ ഇടങ്ങളില്‍ വെള്ളക്കെട്ട്

കനത്ത മഴ; തിരുവനന്തപുരത്തിന്റെ വിവിധ ഇടങ്ങളില്‍ വെള്ളക്കെട്ട്
X

തിരുവനന്തപുരം: കനത്ത മഴയില്‍ വെള്ളത്തില്‍ മുങ്ങി തിരുവനന്തപുരത്തിന്റെ വിവിധ ഭാഗങ്ങള്‍. തമ്പാനൂര്‍, ചാക്ക, ചാല, ശ്രീകണ്ഠേശ്വരം, കിംസ് ആശുപത്രി പരിസരം തുടങ്ങിയ മേഖലകളില്‍ രൂക്ഷമായ വെള്ളക്കെട്ടാണുള്ളത്. തിരുവനന്തപുരം ജില്ലയുടെ മലയോരമേഖലകളില്‍ കനത്തമഴ തുടരുകയാണ്. വൈകുന്നേരം വരെ ഈ രീതിയില്‍ മഴ തുടര്‍ന്നാല്‍ മണ്ണിടിച്ചിലില്‍ ഉണ്ടാകാമെന്ന മുന്നറിയിപ്പുണ്ട്. മലയോരമേഖലകളിലും മഴ ശക്തമായി പെയ്യുകയാണ്.

കനത്ത മഴയെ തുടര്‍ന്ന് നീരൊഴുക്ക് ശക്തമായതിനാല്‍ അരുവിക്കര ഡാമിന്റെ സമീപപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. 15 സെന്റിമീറ്റര്‍ വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുന്നത്.

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകള്‍ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല. എന്നാല്‍, കലക്ടര്‍ക്കെതിരേ വിമര്‍ശനവുമായി രക്ഷിതാക്കള്‍ രംഗത്തെത്തി. ഇന്നലെ മുതല്‍ തുടങ്ങിയ മഴയില്‍ ഇന്നാണോ അവധി പ്രഖ്യാപിക്കുന്നതെന്ന് രക്ഷിതാക്കള്‍ ചോദിച്ചു. സ്‌കൂളില്‍ പോകാന്‍ കുട്ടികള്‍ തയാറായതിനു ശേഷമാണോ അവധി പ്രഖ്യാപിക്കുന്നതെന്നാണ് കൂടുതല്‍ പേരും ആക്ഷേപം ഉന്നയിക്കുന്നത്.

Next Story

RELATED STORIES

Share it