Latest News

ചെന്നൈയില്‍ കനത്ത മഴ; വിവിധ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

ചെന്നൈയില്‍ കനത്ത മഴ; വിവിധ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
X

ചെന്നൈ: ഡിറ്റ്‌വാ ചുഴലിക്കാറ്റ് ന്യൂനമര്‍ദമായി ദുര്‍ബലമായെങ്കിലും, ഇതിന്റെ സ്വാധീനത്താല്‍ തമിഴ്‌നാട്ടിലെ തീരദേശ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. നിരവധി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനപ്രകാരം വടക്കന്‍ തീരദേശമായ തമിഴ്‌നാട്, പുതുച്ചേരി, കാരക്കല്‍ മേഖലകളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ തുടരുമെന്ന് അറിയിച്ചു. കൃഷ്ണഗിരി, ധര്‍മ്മപുരി, തൂത്തുക്കുടി, തിരുനെല്‍വേലി, കന്യാകുമാരി, രാമനാഥപുരം ജില്ലകളില്‍ നാളെ വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

മഴ മൂലം ചെന്നൈ നഗരത്തിലും നഗരപ്രാന്തപ്രദേശങ്ങളിലും ഏകദേശം 3,000 വീടുകളില്‍ വെള്ളം കയറിയതായാണ് റിപോര്‍ട്ട്. തുടര്‍ച്ചയായ മഴയെ തുടര്‍ന്ന് ചെന്നൈയും തിരുവള്ളൂര്‍ ജില്ലയും ഉള്‍പ്പെടെ എല്ലാ സ്‌കൂളുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചതായി ജില്ലാ കലക്ടര്‍മാര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it