Latest News

മുംബൈയില്‍ കനത്ത മഴ; പല പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങി

മുംബൈയില്‍ കനത്ത മഴ; പല പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങി
X

മുംബൈ: മഹാരാഷ്ട്രയിലെ മുംബൈയില്‍ തുടരുന്ന കനത്ത മഴയില്‍ പല പ്രദേശങ്ങളിലും വെള്ളം കയറി. പല പ്രദേശങ്ങളിലും വാഹനഗതാഗതം തടസ്സപ്പെട്ടു. റോഡുകളിലും കനത്ത തോതില്‍ വെള്ളംകയറിയിട്ടുണ്ട്. റെയില്‍വേ ട്രാക്കുകളും മുങ്ങിയിട്ടുണ്ട്.

കുര്‍ള-വിദ്യാവിഹാര്‍ പ്രദേശത്ത് ട്രയിന്‍ ഗതാഗതം അല്‍പ്പം സമയം നിര്‍ത്തിവച്ചു. ട്രയിനുകളും വൈകിയാണ് ഓടുന്നത്. ട്രയിനുകളും തിരിച്ചുവിട്ടു.

ഛുനഭാട്ടി സ്റ്റേഷനില്‍ നല്ല തോതില്‍ തന്നെ വെള്ളം കയറിയിട്ടുണ്ട്. പലയിടുങ്ങളിലും കനത്തതും ഒറ്റപ്പെട്ടതുമായ മഴയുണ്ടാവുമെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പു നല്‍കി.

Next Story

RELATED STORIES

Share it