Latest News

കനത്ത മഴ:ഇന്നും ട്രെയിനുകള്‍ വൈകിയോടും

കനത്ത മഴ:ഇന്നും ട്രെയിനുകള്‍ വൈകിയോടും
X

കൊച്ചി:സംസ്ഥാനത്ത് ഇന്നലെ പെയ്ത കനത്ത മഴയില്‍ താളം തെറ്റിയ ട്രെയിന്‍ ഗതാതതം ഇന്നും പൂര്‍ണ രീതിയില്‍ പുനസ്ഥാപിക്കാനായില്ല. എറണാകുളത്ത് മേഘ വിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ കനത്ത മഴ കാരണം പല ട്രെയിനുകളും വൈകി ഓടുകയും ചില ട്രെയിനുകള്‍ റദ്ദാക്കുകയും ചെയ്തിരുന്നു.ഇന്നും റെയില്‍ ഗതാഗതം പൂര്‍ണ സ്ഥിതിയില്‍ എത്തിയിട്ടില്ല.ഇന്നും വിവിധ ട്രെയിനുകള്‍ വൈകിയാണ് ഓടുക.

കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ഇന്ന് (31.08.22) രാവിലെ കായംകുളത്ത് നിന്നും 8.50ന് പുറപ്പെടേണ്ട ആലപ്പുഴ വഴിയുള്ള എറണാകുളം പാസഞ്ചര്‍ റദ്ദ് ചെയ്തു.

വൈകിയോടുന്ന ട്രെയിനുകള്‍

ഏറനാട് എക്‌സ്പ്രസ്, റപ്തിസാഗര്‍, ബിലാസ്പുര്‍ സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകള്‍ വൈകും

നാഗര്‍കോവില്‍ നിന്നും 31.08.22ന് 2.00 മണിക്ക് പുറപ്പെടേണ്ട 16606 മംഗളൂരു ഏറനാട് എക്‌സ്പ്രസ് ഒരു മണിക്കൂര്‍ വൈകിയോടും.

ഇന്ന് (31.08.22) രാവിലെ 06.35 ന് കൊച്ചുവേളിയില്‍ നിന്നും പുറപ്പെടേണ്ട ഗോരഖ്പൂര്‍ റപ്തിസാഗര്‍ സൂപ്പര്‍ഫാസ്റ്റ് ഉച്ചക്ക് 12.45ന് (6 മണിക്കൂര്‍ 10 മിനിറ്റ് വൈകി) കൊച്ചുവേളിയില്‍ നിന്നും പുറപ്പെടും.

ഇന്ന് (31.08.22) രാവിലെ 08.30ന് എറണാകുളത്ത് നിന്നും ബിലാസ്പൂര്‍ പോകേണ്ട സൂപ്പര്‍ ഫാസ്റ്റ് 2 മണിക്കൂര്‍ 45മിനിറ്റ് വൈകി ഓടും.


Next Story

RELATED STORIES

Share it