Latest News

അതിതീവ്രമഴ മൂന്നു ദിവസം കൂടി; ഇന്ന് 3 ജില്ലകളില്‍ അവധി

അതിതീവ്രമഴ മൂന്നു ദിവസം കൂടി; ഇന്ന് 3 ജില്ലകളില്‍ അവധി
X

തിരുവനന്തപുരം: കേരളത്തിലെ അതിതീവ്ര മഴ മൂന്നു ദിവസം കൂടി തുടരും. ഒഡീഷ തീരത്തോടു ചേര്‍ന്ന് ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദം കൂടി രൂപപ്പെട്ടതാണ് കാരണം. ഇന്ന് കോഴിക്കോട്, വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്.

കോഴിക്കോട്, വയനാട്, ഇടുക്കി ജില്ലകളില്‍ ഇന്നു സ്‌കൂളുകള്‍ക്ക് അവധിയായിരിക്കുമെന്ന് കലക്ടര്‍മാര്‍ അറിയിച്ചു. അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്റര്‍ എന്നിവയ്ക്കും അവധി ബാധകമാണ്. വയനാട്ടിലും ഇടുക്കിയിലും പ്രഫഷനല്‍ കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍വകലാശാലാ പരീക്ഷകള്‍ക്കും പിഎസ്‌സി പരീക്ഷകള്‍ക്കും അവധി ബാധകമല്ല.

Next Story

RELATED STORIES

Share it