Latest News

മഴയ്ക്ക് ശമനമില്ല, മൂന്നു ജില്ലകളില്‍ റെഡ് അലേര്‍ട്ട്; എട്ടു ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് റെഡ് അലേര്‍ട്ട്

മഴയ്ക്ക് ശമനമില്ല, മൂന്നു ജില്ലകളില്‍ റെഡ് അലേര്‍ട്ട്; എട്ടു ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
X

തിരുവനന്തപുരം: അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്ത് മൂന്നു ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്നു റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് റെഡ് അലേര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, കാസര്‍കോഡ് ജില്ലകളില്‍ യെല്ലോ അലേട്ടും പ്രഖ്യാപിച്ചു.

നാളെ (04 ഓഗസ്റ്റ്) കോട്ടയം, ഇടുക്കി, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍കോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു.

Next Story

RELATED STORIES

Share it