Latest News

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ
X

ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുന്നു. വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം.

മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശുന്ന കാറ്റും കാഴ്ചപരിധി കുറയുന്നതും യാത്രക്കാര്‍ക്ക് വെല്ലുവിളിയാകുന്നുണ്ട്.

കനത്ത മഴ കാരണം ദുബായ് എയര്‍പോര്‍ട്ടില്‍ റണ്‍വേയില്‍ ഒന്നര അടിയോളം വെള്ളം കയറിയിട്ടുണ്ട്. അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ കടലിലും കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

Next Story

RELATED STORIES

Share it