Latest News

തണുത്തുവിറച്ച് ഡല്‍ഹി; അതിശൈത്യം അനുഭവപ്പെടുന്നത് 17 വര്‍ഷങ്ങള്‍ക്ക് ശേഷം

തണുത്തുവിറച്ച് ഡല്‍ഹി; അതിശൈത്യം അനുഭവപ്പെടുന്നത് 17 വര്‍ഷങ്ങള്‍ക്ക് ശേഷം
X

ന്യൂഡല്‍ഹി: അതിശൈത്യത്തില്‍ വിറങ്ങലിച്ച് രാജ്യ തലസ്ഥാനം. നവംബര്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് ഇന്നലെ റിപോര്‍ട്ട് ചെയ്തത്. 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്തരത്തില്‍ അതി ശൈത്യം നവംബര്‍ മാസത്തില്‍ തന്നെ ഡല്‍ഹിയില്‍ റിപോര്‍ട്ട് ചെയ്യുന്നത്. 6.9 ഡിഗ്രി സെല്‍ഷ്യസ് ആണ് ഇന്നലെ ഡല്‍ഹിയില്‍ രേഖപ്പെടുത്തിയ താപനില. ശനിയാഴ്ച 8.5 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു താപനില. എന്നാല്‍ ഇന്നലെ പുലര്‍ച്ചയോടെ അതി കഠിനമായ തണുപ്പാണ് അനുഭവപ്പെട്ടത്. 2006 നവംബര്‍ 23 ന് ശേഷം ആദ്യമായാണ് ഡല്‍ഹിയില്‍ നവംബര്‍ മാസത്തില്‍തന്നെ താപനില ഈവിധം താഴുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ശൈത്യ തരംഗം അനുഭവപ്പെട്ടതായും റിപോര്‍ട്ടുകളുണ്ട്.




Next Story

RELATED STORIES

Share it