ഉഷ്ണതരംഗം ശക്തമാകാന്‍ സാധ്യത;ഡല്‍ഹിയില്‍ യെല്ലോ അലേര്‍ട്ട്
ജമ്മുകശ്മീര്‍, ഹിമാചല്‍പ്രദേശ്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്
ജമ്മുകശ്മീര്‍, ഹിമാചല്‍പ്രദേശ്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.പടിഞ്ഞാറന്‍ രാജസ്ഥാന്റെ മിക്ക ഭാഗങ്ങളിലും ഹിമാചല്‍ പ്രദേശിലെയും ഡല്‍ഹിയിലെയും ഒറ്റപ്പെട്ട പോക്കറ്റുകളിലും ഉഷ്ണതരംഗം ശക്തമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്തരേന്ത്യയില്‍ പലസംസ്ഥാനങ്ങളിലും താപനില 40 ഡിഗ്രി കടന്നിട്ടുണ്ട്. 122 വര്‍ഷത്തിനിടെ ആദ്യമായാണ് ഈ വിധത്തില്‍ ഉത്തരേന്ത്യയില്‍ ചൂട് ഉയരുന്നത്.
രാജസ്ഥാനിലെ ബാര്‍മറിലാണ് ഇപ്പോള്‍ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയിരിക്കുന്നത്. 43.6 ഡിഗ്രി സെല്‍ഷ്യസാണ് ബാല്‍മറില്‍ രേഖപ്പെടുത്തിയത്.അടുത്ത അഞ്ച് ദിവസത്തേക്ക് രാജസ്ഥാന്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ചൂട് ഉയരും.ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി.
RELATED STORIES
ഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTപോലിസ് സ്റ്റേഷനുമുന്നില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു
28 March 2024 12:44 PM GMTദുഃഖ വെള്ളിയും ഈസ്റ്ററും പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച മണിപ്പൂര്‍ ...
28 March 2024 10:18 AM GMTപയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ കരി ഓയില്‍...
28 March 2024 10:17 AM GMTതാജ്മഹൽ ശിവക്ഷേത്രമായി പ്രഖ്യാപിക്കണം; യു പി കോടതിയിൽ പുതിയ ഹരജി
28 March 2024 10:16 AM GMTസ്ഥിരമായി കാട്ടാന ആക്രമണം; നൂറ് കണക്കിന് മരങ്ങളും കൃഷിയും നശിപ്പിച്ചു; ...
28 March 2024 10:14 AM GMT