Latest News

'ഹാര്‍ട്ട്' സൗഹൃദ കൂട്ടായ്മ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ഹാര്‍ട്ട് സൗഹൃദ കൂട്ടായ്മ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
X

മനാമ: ബഹ്‌റയ്‌നിലെ പ്രവാസി മലയാളികളുടെ സൗഹൃദ കൂട്ടായ്മയായ ഹാര്‍ട്ടിന്റെ ആഭിമുഖ്യത്തില്‍ രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ആന്തലൂസ് ഗാര്‍ഡനില്‍ സംഘടിപ്പിച്ച ആഘോഷ പരിപാടിയില്‍ സാബു പാലാ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. നവാസ് മുതുവനക്കണ്ടി സ്വാഗതം ആശംസിച്ചു.

അംഗങ്ങള്‍ ഒന്നുചേര്‍ന്ന് ദേശീയഗാനം ആലപിക്കുകയും, കേക്ക് മുറിച്ച് സ്വാതന്ത്ര്യദിനത്തിന്റെ സന്തോഷം പങ്കിടുകയും ചെയ്തു. പങ്കെടുത്ത എല്ലാ അംഗങ്ങള്‍ക്കും ഷൈജല്‍ നന്ദിപറഞ്ഞു.

Next Story

RELATED STORIES

Share it