Latest News

അഫ്ഗാനിലെ ആരോഗ്യ, വിദ്യാഭ്യാസ പ്രതിസന്ധി; ദോഹയില്‍ താലിബാന്‍- യൂറോപ്യന്‍ യൂനിയന്‍ കൂടിക്കാഴ്ച

അഫ്ഗാനിലെ ആരോഗ്യ, വിദ്യാഭ്യാസ പ്രതിസന്ധി; ദോഹയില്‍ താലിബാന്‍- യൂറോപ്യന്‍ യൂനിയന്‍ കൂടിക്കാഴ്ച
X

ന്യൂഡല്‍ഹി; അഫ്ഗാനിലെ താലിബാന്‍ പ്രതിനിധി സംഘം ദോഹയില്‍ യൂറോപ്യന്‍ യൂനിയന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തി. അഫ്ഗാനിസ്താനിലെ മാനുഷിക, ആരോഗ്യ, വിദ്യാഭ്യാസ സാഹചര്യങ്ങളും ആവശ്യങ്ങളും യോഗം ചര്‍ച്ച ചെയ്തു.

സമൂഹത്തിന്റെ ന്യായമായ ആവശ്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ താലിബാന്‍ സര്‍ക്കാര്‍ പ്രിജ്ഞാബദ്ധമാണെന്ന് നേതാക്കള്‍ യൂറോപ്യന്‍ യൂനിയന്‍ പ്രതിനിധികള്‍ക്ക് ഉറപ്പുനല്‍കിയതായി അഫ്ഗാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

കൂടിക്കാഴ്ചയില്‍ പങ്കെടുത്തവര്‍ അവരുടെ പദ്ധതികള്‍, ശുപാര്‍ശകള്‍, മാനുഷികവും ആരോഗ്യപരവുമായ സാഹചര്യം, വിദ്യാഭ്യാസാവസ്ഥ, അഫ്ഗാനിസ്താന്റെ ആവശ്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ പരസ്പരം പങ്കുവച്ചു.

അഫ്ഗാനിസ്താനിലെ നിലവിലെ വിദ്യാഭ്യാസ സംവിധാനങ്ങളും അക്കാര്യത്തിലെ പുരോഗതിയും ശ്രദ്ധേയമാണെന്നും ഈ മേഖലയില്‍ 11 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ അനുവദിക്കുന്ന കാര്യം പരിഗണനയിലാണെന്നും അറിയിച്ചു. ഇന്നത്തെ സാഹചര്യം കണക്കിലെടുത്ത് അഫ്ഗാനിസ്താനില്‍ മാനുഷികവും വിദ്യാഭ്യാസപരവും ആരോഗ്യപരവുമായ സഹായം വര്‍ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതായും പ്രതിനിധികള്‍ പറഞ്ഞു.

നിര്‍ത്തിവച്ച വിദ്യാഭ്യാസ പദ്ധതികള്‍ യൂറോപ്യന്‍ യൂനിയന്‍ പുനരാരംഭിക്കണമെന്ന് താലിബാന്‍ നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

Next Story

RELATED STORIES

Share it