Latest News

ഹീല്‍ കൊച്ചി ദൗത്യവുമായി ഗ്രീന്‍ കൊച്ചി മിഷന്‍

2020-ല്‍ ഫോര്‍ട്ട് കൊച്ചി കാര്‍ണിവല്‍ പ്രദേശം ഒറ്റ ദിവസം കൊണ്ട് ശുചീകരിച്ച് മാതൃകയായതിന്റെ ആത്മ വിശ്വാസത്തിലാണ് ഗ്രീന്‍ കൊച്ചി മിഷന്‍ ഇക്കുറി 44-ാം ഡിവിഷനില്‍ ജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുന്നതിനും, ഖരമാലിന്യങ്ങള്‍ 18 ഇനമായി തരം തിരിച്ച് ശേഖരിച്ച് പുനരുപയോഗത്തിന് നല്‍കുന്നതിനും നൂതന ആശയവുമായി രംഗത്തെത്തിയത്

ഹീല്‍ കൊച്ചി ദൗത്യവുമായി ഗ്രീന്‍ കൊച്ചി മിഷന്‍
X

കൊച്ചി : മാലിന്യ സംസ്‌കരണത്തിന് കേരളത്തിന് മുഴുവന്‍ മാതൃകയാക്കാവുന്ന പുത്തന്‍ രീതി സ്വായത്തമാക്കി കൊച്ചി കോര്‍പ്പറേഷനിലെ 44-ാം ഡിവിഷന്‍. ഇതിന് കൈത്താങ്ങായത് ഗ്രീന്‍ കൊച്ചി മിഷനും. 2020-ല്‍ ഫോര്‍ട്ട് കൊച്ചി കാര്‍ണിവല്‍ പ്രദേശം ഒറ്റ ദിവസം കൊണ്ട് ശുചീകരിച്ച് മാതൃകയായതിന്റെ ആത്മ വിശ്വാസത്തിലാണ് ഗ്രീന്‍ കൊച്ചി മിഷന്‍ ഇക്കുറി 44-ാം ഡിവിഷനില്‍ ജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുന്നതിനും, ഖരമാലിന്യങ്ങള്‍ 18 ഇനമായി തരം തിരിച്ച് ശേഖരിച്ച് പുനരുപയോഗത്തിന് നല്‍കുന്നതിനും നൂതന ആശയവുമായി രംഗത്തെത്തിയത്.

ഡിവിഷനിലെ 24 റസിഡന്‍സ് അസ്സോസിയേഷനുകളും അണിനിരന്ന മഹായജ്ഞം ഗ്രീന്‍കൊച്ചി മിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് സി കെ അബ്ദുള്‍ റഹിം, ഐഎംഎ പ്രസിഡന്റ് ഡോ.ടി വി രവി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. കൊച്ചി കോര്‍പ്പറേഷനിലെ ശുചീകരണ തൊഴിലാളികളായ എ.കെ.അബു, അബ്ദുള്‍ ക്വുത്തിഷ്, പി.എ. സൈനുദീന്‍, ഷില്ലി ഷെറി എന്നിവരെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉപഹാരം നല്‍കി ആദരിച്ചു. മേയര്‍ അഡ്വ.എം.അനില്‍ കുമാര്‍,കൗണ്‍സിലര്‍ ജോര്‍ജ് നാനാട്ട്, ഐഎംഎ കൊച്ചി സെക്രട്ടറി ഡോ. അതുല്‍ ജോസഫ് മാനുവല്‍, ട്രഷറര്‍ ഡോ. ജോര്‍ജ് തുകലന്‍, വൈസ് പ്രസിഡന്റ് ഡോ. എം എം ഹനീഷ്, മുന്‍ പ്രസിഡന്റ് ഡോ.എം ഐ ജുനൈദ് റഹ്മാന്‍, ഗ്രീന്‍കൊച്ചി മിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ.കെ പി പ്രദീപ്, മാലിന്യ സംസ്‌കരണ കമ്പനിയായ ഇക്കോവി സീനിയര്‍ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ താജ്ജുദ്ദീന്‍ നേതൃത്വം നല്‍കി.

വരുന്ന 6 മാസത്തിനകം നഗരത്തിലെ മുഴുവന്‍ ഡിവിഷനുകളിലും ഗ്രീന്‍ കൊച്ചി മിഷന്റെ സഹരകണത്തോടെ ഹീല്‍ കൊച്ചി പദ്ധതി നടപ്പാക്കി നഗരത്തെ മാലിന്യമുക്തമാക്കി രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമാക്കാന്‍ സാധിക്കുമെന്ന് മേയര്‍ അഭിപ്രായപ്പെട്ടു.പുനരുപയോഗത്തിനും സംസ്‌കരണത്തിനുമായി ഖരമാലിന്യത്തെ 18 തരമായാണ് വേര്‍തിരിക്കുന്നത്. ഇതുമൂലം ബ്രഹ്മപുരം മാലിന്യ പ്ലാന്റിലേയ്ക്ക് ഇപ്പോള്‍ അയക്കുന്ന മാലിന്യത്തിന്റെ അളവ് ഗണ്യമായി കുറയ്ക്കാന്‍ സാധിക്കുമെന്നും മേയര്‍ പറഞ്ഞു.

ഐഎംഎ കൊച്ചി, ശുചിത്വ മിഷന്‍, ഹരിത കേരള മിഷന്‍, ജസ്റ്റിസ് ബ്രിഗേഡ്, മോട്ടോര്‍ വാഹന വകുപ്പ്, ആര്‍ക്കിടെക്ച്ചര്‍ അസ്സോസിയേഷന്‍, കെല്‍സ, ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി, ചൈല്‍ഡ് ലൈന്‍, കൊച്ചി കോര്‍പ്പറേഷന്‍ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തില്‍ ആരംഭിച്ച ശുചീകരണ യജ്ഞത്തില്‍ എംജി യൂണിവേഴ്സിറ്റിയിലെയും കേരള ടെക്നിക്കല്‍ യൂണിവേഴ്സിറ്റിയിലെയും 800-ല്‍ പരം എന്‍എസ്എസ് വോളന്റിയര്‍മാര്‍ പങ്കെടുത്തു. വോളന്റിയര്‍മാര്‍ ഓരോ വീട്ടുകാര്‍ക്കും ഖരമാലിന്യം 18 തരത്തില്‍ വേര്‍തിരിക്കുന്ന വിധം പറഞ്ഞു മനസ്സിലാക്കികൊടുത്തു.

Next Story

RELATED STORIES

Share it