Sub Lead

ലബ്‌നാനിലേക്കുള്ള ആയുധങ്ങള്‍ പിടിച്ചെടുത്തെന്ന് സിറിയന്‍ സര്‍ക്കാര്‍

ലബ്‌നാനിലേക്കുള്ള ആയുധങ്ങള്‍ പിടിച്ചെടുത്തെന്ന് സിറിയന്‍ സര്‍ക്കാര്‍
X

ദമസ്‌കസ്: ലബ്‌നാനിലേക്ക് കടത്തുകയായിരുന്ന ആയുധങ്ങള്‍ പിടിച്ചെടുത്തെന്ന് സിറിയന്‍ സര്‍ക്കാര്‍. സബദാനി പ്രവിശ്യയിലൂടെ ലബ്‌നാനിലേക്ക് കടത്താന്‍ ശ്രമിച്ച റോക്കറ്റ് ലോഞ്ചറുകളും തോക്കുകളും അടക്കമുള്ള ആയുധങ്ങളാണ് പിടിച്ചെടുത്തത്. ആയുധക്കടത്ത് സംഘത്തെ മാസങ്ങളായി നിരീക്ഷിച്ചുവരുകയായിരുന്നുവെന്നും അതിര്‍ത്തിയിലെ സെര്‍ഗയ പട്ടണത്തില്‍ വച്ചാണ് അറസ്റ്റ് ചെയ്തതെന്നും സിറിയന്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രസ്താവന പറയുന്നു.


ബശ്ശാറുല്‍ അസദിന്റെ ഭരണകാലത്ത് ലബ്‌നാനിലെ ഹിസ്ബുല്ലയ്ക്കുള്ള ഇറാനിയന്‍ ആയുധങ്ങളുടെ പ്രധാന കൈമാറ്റ കേന്ദ്രമായിരുന്നു സിറിയ. ഇറാന്‍ സിറിയയില്‍ ആയുധങ്ങള്‍ എത്തിച്ച് കര മാര്‍ഗം ലബ്‌നാനില്‍ എത്തിക്കുന്നു എന്നായിരുന്നു യുഎസും ഇസ്രായേലും ആരോപിച്ചിരുന്നത്. അസദിന്റെ പതനത്തിന് ശേഷം ഇറാന് സിറിയയില്‍ സ്വാധീനമില്ല.

Next Story

RELATED STORIES

Share it