Latest News

നീതി പുലരാതെ ഹാഥ്രസ്; രാജ്ഭവന്‍ മാര്‍ച്ചിന് മുന്നോടിയായി കാംപസ് ഫ്രണ്ട് ഐക്യദാര്‍ഢ്യ സംഗമം നടത്തി

നീതി പുലരാതെ ഹാഥ്രസ്; രാജ്ഭവന്‍ മാര്‍ച്ചിന് മുന്നോടിയായി കാംപസ് ഫ്രണ്ട് ഐക്യദാര്‍ഢ്യ സംഗമം നടത്തി
X

ഹൊസങ്കടി: സംഘപരിവാര്‍ പ്രതികാര രാഷ്ട്രീയത്തിനെതിരെ വിദ്യാര്‍ഥികള്‍ രാജ്ഭവനിലേക്ക് നടത്തുന്ന മാര്‍ച്ചിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ചുകൊണ്ട് കാംപസ് ഫ്രണ്ട് കാസര്‍കോഡ് ജില്ലാ കമ്മിറ്റിയുടെ കീഴില്‍ ഹൊസങ്കടിയില്‍ വിദ്യാര്‍ഥി റാലിയും ഐക്യദാര്‍ഢ്യ സംഗമവും നടത്തി.

ഹൊസങ്കടി ടൗണില്‍ നടത്തിയ വിദ്യാര്‍ഥി റാലിക്ക് ശേഷം നടന്ന പൊതുസമ്മേളനം കാംപസ് ഫ്രണ്ട് സംസ്ഥാന ട്രഷറര്‍ ഷൈഖ് റസല്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോഡ് ജില്ലാ പ്രസിഡന്റ് ഷാനിഫ് മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് പരിപാടിക്ക് ഐക്യദാര്‍ഢ്യമറിയിച്ചുകൊണ്ട് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഹമീദ് ഹൊസങ്കടി, എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് ഇക്ബാല്‍ ഹൊസങ്കടി, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മഞ്ചേശ്വരം ഡിവിഷന്‍ സമിതി അംഗം സിറാജ് മാഷ്, എസ്ഡിപിഐ മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് അഷ്‌റഫ് ബഡാജെ, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് ഖമറുല്‍ ഹസീന, നാഷണല്‍ വിമന്‍സ് ഫ്രണ്ട് ജില്ലാ സെക്രട്ടറി സുമയ്യ അഷ്‌റഫ് എന്നിവര്‍ സംസാരിച്ചു.

കാംപസ് ഫ്രണ്ട് ജില്ലാ സെക്രട്ടറി ഇസ്ഹാഖ് ചൂരി സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി മുംസീറ ബദറുദ്ദീന്‍ നന്ദി പറയുകയും ചെയ്തു.

Next Story

RELATED STORIES

Share it