വിദ്വേഷ പ്രസംഗം: ഫാദര്‍ ആന്റണി തറക്കടവിലിനെതിരേ പോലിസ് കേസെടുത്തു
മണിക്കടവ് സെന്റ് തോമസ് ചര്‍ച്ചിലെ പെരുന്നാള്‍ പ്രഭാഷണത്തിനിടെ ഉത്‌ബോധന പ്രസംഗത്തില്‍ സമൂഹത്തില്‍ കലാപം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ വിദ്വേഷമായ രീതിയില്‍ പ്രസംഗിച്ചു എന്നാണ് കേസ്

ഇരിട്ടി:പ്രവാചകന്‍ മുഹമ്മദ് നബിയെ നിന്ദിക്കുകയും മതസ്പര്‍ധ വളര്‍ത്തുന്ന വിവാദപ്രസംഗം നടത്തുകയും ചെയ്ത ഇരിട്ടി മണിക്കടവ് വികാരി ഫാദര്‍ ആന്റണി തറക്കടവിലിനെതിരേ പോലിസ് കേസെടുത്തു.153 വകുപ്പ് ചുമത്തി ഉളിക്കല്‍ പോലിസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.മണിക്കടവ് സെന്റ് തോമസ് ചര്‍ച്ചിലെ പെരുന്നാള്‍ പ്രഭാഷണത്തിനിടെ ഉത്‌ബോധന പ്രസംഗത്തില്‍ സമൂഹത്തില്‍ കലാപം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ വിദ്വേഷമായ രീതിയില്‍ പ്രസംഗിച്ചു എന്നാണ് കേസ്.
ഹലാല്‍ അടക്കമള്ള വിഷയങ്ങളില്‍ മുസ്‌ലിംകള്‍ക്കെതിരെയും കൂടാതെ മുഹമ്മദ് നബിക്കെതിരേയും മോശമായ ഭാഷയില്‍ സംസാരിച്ചു. പ്രസംഗത്തിന് ശേഷം നിരവധി വിമര്‍ശനങ്ങള്‍ ഇയാള്‍ക്കെതിരേ ഉയര്‍ന്നു വന്നിരുന്നു. മണിക്കടവ് സെന്റ് തോമസ് ചര്‍ച്ചില്‍ കുട്ടികള്‍ക്ക് മതപഠനം നടത്തുന്ന ആള്‍ കൂടിയാണ് ഫാദര്‍ ആന്റണി തറക്കടവില്‍.സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ വൈദികന്‍ തയ്യാറായിട്ടില്ല.
RELATED STORIES
തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ചു പേര് മരിച്ച നിലയില്‍;...
2 July 2022 2:47 AM GMTഎകെജി സെന്റര്‍ ആക്രമണം; കല്ലെറിയുമെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടയാള്‍ ...
2 July 2022 2:39 AM GMT'വര്‍ഗീയവാദികള്‍ക്ക് മതത്തോടോ ദൈവവിശ്വാസത്തോടോ ബന്ധമില്ല'; മത...
2 July 2022 2:14 AM GMTഇസ്ലാമിക നിയമങ്ങള്‍ നടപ്പാക്കണമെന്ന് അഫ്ഗാന് പരമോന്നത നേതാവ്
2 July 2022 1:30 AM GMTഎകെജി സെന്റര്‍ ആക്രമിച്ച സംഭവം: 24 മണിക്കൂര്‍ കഴിഞ്ഞിട്ടും പ്രതിയെ...
2 July 2022 1:16 AM GMTപിടിച്ചെടുത്ത സ്വര്‍ണവും ഡോളറും തിരികെ വേണം; സ്വപ്നയുടെ ഹര്‍ജി എന്‍ഐഎ ...
2 July 2022 12:43 AM GMT