കോഴിക്കോട് മെഡിക്കല്‍ കോളജിലെ പീഡനം; അറ്റന്‍ഡര്‍ അറസ്റ്റില്‍
പിന്നീടാണ് യുവതി ബന്ധുക്കളോട് പീഡന വിവരം പറയുന്നത്.
BY FAR20 March 2023 8:38 AM GMT

X
FAR20 March 2023 8:38 AM GMT
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റിലായി. മെഡിക്കല്‍ കോളേജിലെ അറ്റന്‍ഡറായ വടകര സ്വദേശി ശശീന്ദ്രനെയാണ് മെഡിക്കല്‍ കോളജ് പൊലിസ് കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ സര്‍ജിക്കല്‍ ഐ.സി.യുവില്‍ പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു പരാതി. പൊലിസ് കേസെടുത്തതിനെ തുടര്‍ന്ന് ഇയാള്‍ ഒളിവിലായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം മയക്കം പൂര്‍ണമായും മാറാത്ത അവസ്ഥയിലായിരുന്ന യുവതി. ഈ സമയത്താണ് പീഡനം നടന്നത്. പിന്നീടാണ് യുവതി ബന്ധുക്കളോട് പീഡന വിവരം പറയുന്നത്.
Next Story
RELATED STORIES
കറുപ്പ് കൃഷി തുടച്ചുനീക്കി താലിബാന് സര്‍ക്കാര്‍; സ്ഥിരീകരിച്ച് ബിബിസി ...
9 Jun 2023 10:34 AM GMTവയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
7 Jun 2023 10:15 AM GMTട്രെയിന്‍ കൂട്ടിയിടി തടയാനുള്ള കവച് പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി; മോദി ...
3 Jun 2023 11:00 AM GMTആവര്‍ത്തിക്കുന്ന ട്രെയിന്‍ ദുരന്തങ്ങള്‍; രാജ്യം വിറങ്ങലിച്ച...
3 Jun 2023 8:30 AM GMTഒഡിഷ ട്രെയിന്‍ ദുരന്തം: മരണം 238, പരിക്കേറ്റവര്‍ 900
3 Jun 2023 5:41 AM GMTമംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥികള്‍ക്കു നേരെ ആക്രമണം; ഏഴ് ഹിന്ദുത്വ...
2 Jun 2023 6:45 AM GMT