Latest News

ബേക്കറിയില്‍നിന്ന് 50,000 രൂപയുടെ ഹാന്‍സ് ശേഖരം പിടികൂടി; കടയുടമ അറസ്റ്റില്‍

ബേക്കറിയില്‍നിന്ന് 50,000 രൂപയുടെ ഹാന്‍സ് ശേഖരം പിടികൂടി; കടയുടമ അറസ്റ്റില്‍
X

പാലക്കാട്: തൃത്താലയില്‍ ബേക്കറിയില്‍നിന്ന് 50,000 രൂപ വിലമതിക്കുന്ന ഹാന്‍സ് ശേഖരം പിടികൂടി. 15 എണ്ണം വീതമുള്ള 70 പാക്കറ്റുകളാണ് കണ്ടെത്തിയത്. തൃത്താല പടിഞ്ഞാറങ്ങാടിയിലെ ന്യൂ മലബാര്‍ ബേക്കറിയില്‍നിന്നാണ് ഹാന്‍സ് ശേഖരം പിടിച്ചെടുത്തത്.

കടയ്ക്കുള്ളില്‍ രണ്ട് ചാക്കുകളിലായി സൂക്ഷിച്ചിരിക്കുകയായിരുന്നു ഹാന്‍സ്. കടയുടമ കുമ്പിടി സ്വദേശി ഷൗക്കത്ത് അലിയെ പോലിസ് കസ്റ്റഡിയിലെടുത്തു. കോയമ്പത്തൂരില്‍നിന്നാണ് ഹാന്‍സ് എത്തിച്ചതെന്നാണ് ഇയാളുടെ മൊഴി. തൃത്താല മേഖലയില്‍ ഹാന്‍സ് വിതരണം ചെയ്യുന്ന ആളാണ് ഷൗക്കത്തെന്ന് തൃത്താല പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it