Latest News

ദോഹയിലെ പ്രതിനിധി സംഘം സുരക്ഷിതരെന്ന് ഹമാസ്

ദോഹയിലെ പ്രതിനിധി സംഘം സുരക്ഷിതരെന്ന് ഹമാസ്
X

ദോഹ: ഖത്തര്‍ തലസ്ഥാനമായ ദോഹയിലെ പ്രതിനിധി സംഘം സുരക്ഷിതരാണെന്ന് ഹമാസ്. ഗസയിലെ വെടിനിര്‍ത്തല്‍ സംബന്ധിച്ച യുഎസ് നിര്‍ദേശം ചര്‍ച്ച ചെയ്യുകയായിരുന്ന ഹമാസ് നേതൃത്വത്തെയാണ് ഇസ്രായേല്‍ ലക്ഷ്യം വച്ചതെന്ന് ഹമാസ് അറിയിച്ചു. ദോഹയിലെ ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ അംഗങ്ങളുടെ റെസിഡന്‍ഷ്യല്‍ ഹെഡ് ക്വോര്‍ട്ടറിന് നേരെയാണ് ആക്രമണം നടന്നത്. ഖലീല്‍ അല്‍ ഹയ്യയുടെ നേതൃത്വത്തിലുള്ള സംഘത്തെ കൊലപ്പെടുത്താനാണ് ഇസ്രായേല്‍ ശ്രമിച്ചത്. ആക്രമണത്തെ ഖത്തര്‍ സര്‍ക്കാര്‍ അപലപിച്ചു.

ഇസ്രായേലിന്റെ ക്രിമിനല്‍ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെയും തത്വങ്ങളുടെയും ലംഘനമാണെന്ന് ഖത്തര്‍ വിദേശകാര്യ വക്താവ് മജീദ് അല്‍ അന്‍സാരി പ്രസ്താവനയില്‍ പറഞ്ഞു. ഖത്തറികളുടെയും രാജ്യത്ത് താമസിക്കുന്നവരുടെയും സുരക്ഷയ്ക്ക് എതിരായ ആക്രമണമാണിത്. ഇസ്രായേലി ആക്രമണം ഖത്തര്‍ സഹിക്കില്ല. വിഷയത്തില്‍ ഉന്നതതലത്തില്‍ അന്വേഷണം നടക്കുകയാണെന്നും പ്രസ്താവന പറയുന്നു.

ഇസ്രായേല്‍ നടത്തിയ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഇറാന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഹമാസ് നേതാക്കള്‍ക്കെതിരേ ദോഹയില്‍ നടത്തിയ ആക്രമണം അപകടകരമായ സന്ദേശമാണ് നല്‍കുന്നത്. ഖത്തറിന്റെ പരമാധികാരവും ഭൂപരമായ അതിര്‍ത്തിയും ലംഘിച്ചത് ഗുരുതരമായ അതിക്രമമാണെന്ന് ഇറാന്‍ വിദേശകാര്യ വക്താവ് ഇസ് മാഈല്‍ ബാഖ്വി പ്രസ്താവനയില്‍ പറഞ്ഞു.

ദോഹയിലെ ആക്രമണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഇസ്രായേല്‍ ഏല്‍ക്കുകയാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഇസ്രായേലാണ് ആക്രമണം പ്ലാന്‍ ചെയ്തതെന്നും നടപ്പാക്കിയതെന്നും അതിനാല്‍ ഉത്തരവാദിത്തം ഏല്‍ക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു. ഇസ്രായേലി പ്രതിപക്ഷ നേതാവ് യെയര്‍ ലാപിഡും ആക്രമണത്തെ സ്വാഗതം ചെയ്തു. ആക്രമണത്തെ തുടര്‍ന്ന് ദോഹയിലെ യുഎസ് എംബസിയിലെ ജീവനക്കാര്‍ക്ക് ഷെല്‍ട്ടര്‍ ഏര്‍പ്പെടുത്തി. അടുത്ത അറിയിപ്പ് വരെ പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം.

Next Story

RELATED STORIES

Share it