Latest News

സംഘർഷം ലഘുകരിക്കാൻ ഇസ്രായേൽ - ഹമാസ് ധാരണ

പുതിയ കരാര്‍ പ്രകാരം ഇസ്രായേലിനെതിരെയുള്ള ബലൂണ്‍,റോക്കറ്റ് ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതായി ഹമാസ് അറിയിച്ചു.

സംഘർഷം ലഘുകരിക്കാൻ ഇസ്രായേൽ - ഹമാസ് ധാരണ
X

ഗസ: സംഘർഷം ലഘുകരിക്കാൻ ഇസ്രായേലുമായി ധാരണയിലെത്തിയതായി ഹമാസ് അറിയിച്ചു. ഖത്തറിന്റെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയിലാണ് അക്രമങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ഇരു വിഭാഗവും തീരുമാനമായതെന്നാണ്് ഹമാസ് നേതൃത്വം അറിയിച്ചത്. എന്നാല്‍ ഇസ്രായേല്‍ ഇതു സംബന്ധിച്ച് പ്രതികരണമൊന്നും നടത്തിയിട്ടില്ല.

ആഗസ്റ്റ് 6 മുതല്‍ ഇസ്രായേല്‍ സൈന്യം നിത്യേനയെന്നവണ്ണം ഗസാ തുരുത്തിലേക്ക് അക്രമണം നടത്തുന്നുണ്ട്. വടക്കന്‍ ഇസ്രായേലിലേക്ക് ഹമാസ് നടത്തിയ റോക്കറ്റ്, ബലൂണ്‍ ആക്രമണങ്ങള്‍ മറുപടിയായിട്ടാണ് പ്രത്യാക്രമണം എന്നാണ് ഇസ്രായേല്‍ പറയുന്നത്. 13 വര്‍ഷമായി തുടരുന്ന ഉപരോധത്തിനെതിരെയാണ് ഹമാസ് ഇസ്രായേലിനെ ആക്രമിക്കുന്നത്. ഗസയില്‍ നിന്നുള്ള മീന്‍പിടുത്തക്കാര്‍ കടലില്‍ പോകുന്നതും ഫലസ്തീനിലേക്ക് സാധനങ്ങള്‍ എത്തിക്കുന്നതും ഇസ്രായേല്‍ തടഞ്ഞിരുന്നു.

പുതിയ കരാര്‍ പ്രകാരം ഇസ്രായേലിനെതിരെയുള്ള ബലൂണ്‍,റോക്കറ്റ് ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതായി ഹമാസ് അറിയിച്ചു. ഗസയില്‍ നിന്നുള്ള മല്‍സ്യത്തൊഴിലാളികളെ മെഡിറ്ററേനിയന്‍ കടലിലേക്കു പ്രവേശിക്കാന്‍ അനുവദിക്കുക, അവശ്യവസ്തുക്കള്‍ അതിര്‍ത്തിയിലൂടെ കൊണ്ടുവരാന്‍ അനുവദിക്കുക, ഗസയിലെ വൈദ്യുത നിലയത്തിലേക്കുള്ള ഇന്ധന വിതരണം പുനസ്ഥാപിക്കുക എന്നിവ ചെയ്യാമെന്ന് ഇസ്രായേല്‍ സമ്മതിച്ചിട്ടുണ്ടെന്നും ഹമാസ് അറിയിച്ചു.

Next Story

RELATED STORIES

Share it